ആന്‍ഫീല്‍ഡ്: ഡിര്‍ക്ക് കുയ്റ്റിന്റെ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ ലിവര്‍പുള്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്തു. ഒന്നിനെതിരേ മൂന്ന് ഗോളിനാണ് യുണൈറ്റഡ് തോല്‍വി ഏറ്റുവാങ്ങിയത്.
34,39, 65 മിനുറ്റുകളിലായിരുന്നു യുണൈറ്റഡിന്റെ ഹൃദയം പിളര്‍ന്ന മൂന്നുഗോളുകള്‍ നേടിയത്. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം മിനുറ്റില്‍ ജാവിയര്‍ ഹെര്‍ണാണ്ടസ് യുണൈറ്റഡിന്റെ ആശ്വാസഗോള്‍ നേടി.
29 മാച്ചുകളില്‍ നിന്ന് 60 പോയിന്റോടെ യുണൈറ്റഡ് തന്നെയാണ് പട്ടികയില്‍ ഒന്നാമത്. 28 മല്‍സരങ്ങളില്‍ നിന്നും 57 പോയിന്റോടെ ആര്‍സന്‍ രണ്ടാംസ്ഥാനത്തും 29 കളികളില്‍ നിന്ന് 53 പോയിന്റോടെ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാംസ്ഥാനത്തുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല