സംഘടനാ മികവില്‍ കുറിച്ചി – നീലംപേരൂര്‍ സംഗമം പുതു ചരിത്രമെഴുതി. മൂന്നാം കുറിച്ചി – നീലംപേരൂര്‍ കുടുംബ മേളയില്‍ ബ്രിട്ടണിലെ കുറിച്ചിക്കാരില്‍ 90% പേരും പങ്കാളികളായതായി സംഘാടകര്‍ വിലയിരുത്തുന്നു. ഇതു വരെ നടന്ന സംഗമങ്ങളില്‍ ജനപങ്കാളിത്തത്തിലും പരിപാടികളുടെ വൈവിധ്യത്തിലും ബര്‍മിങ്ങ്ഹാമിനടുത്ത വെസ്റ്റ് ബ്രോംവിച്ചില്‍ നടന്ന സംഗമം വഴിത്തിരിവായി.
ഡോ. രാജു എബ്രഹാം മഴുവന്‍ചേരിയുടെ അധ്യക്ഷതയില്‍ കൂടിയ സംഗമം ഫാ. ജോമോന്‍ പുന്നൂസ് ഉദ്ഘാടനം ചെയ്തു. കഥകളികളുടെയും പൂരത്തിന്റെയും നാടിന്റെ പഴം കഥകളുമായി പ്രായമായവര്‍ പുതുതലമുറയ്ക്കു നാടിന്റെ പൈതൃകം ചൊല്ലിക്കൊടുത്തതു സംഗമത്തിനെത്തിയവരില്‍ ആവേശമായി മാറി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല