1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2011

സ്റ്റാഫോര്‍ഡ്: ജൂലൈ 16 നു സ്റ്റാഫോര്‍ഡില്‍ വെച്ച് നടക്കുന്ന കുറവിലങ്ങാട് നിവാസികളുടെ നാലാമത് കുടുംബസംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

യു.കെ യുടെ നാനാഭാഗങ്ങളില്‍ നിന്നുമായി നുറോളം കുടുംബങ്ങള്‍ ജന്മനാടിന്റെ ആവേശം പങ്കിടുവാനായി സ്റ്റാഫോര്‍ഡി ല്‍ , ജൂലൈ പതിനാറാം ഒത്തു ചേരുന്നതാണ്. സൗഹൃദം പുതുക്കാനും പുതുതലമുറയെ പരിചയപ്പെടാനും കുറവിലങ്ങാടും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാവരും സംഗമത്തിന് എത്തണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കുറവിലങ്ങാട് നിവാസികലുടെ വിവിധ കലാ പരിപാടികള്‍ സംഗമവേദിയില്‍ അവതരിക്കപെടുന്നതാണ്. സംഗമത്തിന്റെ മാറ്റുകൂട്ടുവാന്‍ വടംവലി , കോട്ടയം ജോയ് അവതരിപ്പിക്കുന ഗാനമേള, ചെഫ് വിജയ് ഒരുക്കുന്ന ഭക്ഷണം എന്നിവയും ഉണ്ടായിരിക്കുന്നതാണ് .

ഏതെങ്കിലും കാരണവശാല്‍ കുറവിലങ്ങാട് നിവാസികളായ ആരെയെങ്കിലും സംഘാടകസമതിക്ക് നേരിട്ട് ക്ഷണിക്കുവാന്‍ കഴിഞ്ഞിട്ടിലെങ്കില്‍ ഇതു ഒരു ക്ഷണമായി സ്വീകരിക്കണമെന്നും, പേര് രജിസ്റ്റര്‍ ചെയ്യുന്നതിനായി സംഘാടകരെ എത്രയും പെട്ടന്ന് സമീപിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. വിശദ വിവരങ്ങള്‍ക്ക്

പ്രശാന്ത് പെറ്റക്കാട്ട് (സ്റ്റാഫോര്‍ഡ്) – 07737 694955
സജു കല്ലിടുക്കിയില്‍ (ബര്‍മിങാം ) – 07929 064033
ജീന്‍സ് പറശ്ശേരിയില്‍ (ബര്‍മിങാം ) – 07985 544787

Venue – Littleworth Communtiy Hall, St Thomas tSreet, Littleworth, Stafford, ST16 3UU

Timing – (10 am – 4 pm )

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.