ലണ്ടന്‍: നിയമവിരുദ്ധമായി ലണ്ടനില്‍ താമസിച്ച വിദേശ കുറ്റവാളികളെ നാട്ടിലെത്തിക്കാന്‍ 25മില്യണ്‍ പൗണ്ട് ചിലവഴിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 16 നുമാസത്തിനുള്ളില് സ്വതന്ത്രരാക്കപ്പെട്ട പകുതിയോളം വരുന്ന കുറ്റവാളികള്‍ക്ക് നാട്ടിലേക്ക് പോകാനായി ഹോം ഓഫീസിന്റെ വളണ്ടറി റിട്ടേണ്‍ പ്രോഗ്രാമിന്റെ ഭാഗമായി 12 മില്യണ്‍ പൗണ്ട് നല്‍കിയെന്നാണ് പുറത്തായ ചില രേഖകള്‍ വ്യക്തമാക്കുന്നത്. പദ്ധതിയുടെ ആദ്യ മൂന്ന് വര്‍ഷത്തിനുള്ളില്‍ ചിലവഴിക്കേണ്ട തുകയ്ക്ക് തുല്യമാണിത്.
2009ല്‍ ജയിലില്‍ നിന്നും പുറത്തുവന്ന മൂന്നിലൊന്ന് തടവുപുള്ളികളെയും വളണ്ടറി പ്രോഗ്രാമിന്റെ സഹായത്തോടെയാണ് നാട്ടിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് രണ്ടിലൊന്നായി. നാടുകടത്താനുള്ള നിയമനടപടികളുമായി മുന്നോട്ടുപോകുന്നത് ചിലവ് വര്‍ധിപ്പിക്കുമെന്ന് പറഞ്ഞാണ് 1,500പൗണ്ട് നല്കിയ യു.കെ ബോര്‍ഡര്‍ ഏജന്‍സി തങ്ങളുടെ നടപടിയെ ന്യായീകരിച്ചത്.
എന്നാല്‍ മാനഭംഗം, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തവര്‍ക്കുവരെ പണം നല്കിയ നടപടിയെ പലരും വിമര്‍ശിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ഹോം ഓഫീസ് തയ്യാറായിട്ടില്ല.
ഇവിടെ താമസിക്കാന്‍ യാതൊരു അവകാശവുമില്ലാത്ത ആളുകള്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടി പണം നല്കി എന്നത് ഞെട്ടലുണ്ടാക്കുന്നതാണെന്ന് ടാക്സ് പെയേര്‍സ് അലയന്‍സിന്റെ വക്താവ് എമ്മ ബൂണ്‍ പറഞ്ഞു. ക്രിമിനലുകള്‍ക്ക് വന്‍പണം നല്കി എന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
2006 ലേബര്‍ സര്‍ക്കാരാണ് വളണ്ടറി റിട്ടേണ്‍ പ്രോഗ്രാം കൊണ്ടുവന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല