അപ്പച്ചന്‍ കണ്ണഞ്ചിറ
കോഴിക്കോട് കൂടരഞ്ഞി പ്രവാസികള്‍ തങ്ങളുടെ 3-ാം വര്‍ഷത്തെ സംഗമം അതിമനോഹരമായി സ്റ്റാഫോര്‍ട്‌ഷെയര്‍ സ്‌മോള്‍വുഡ് മാനറില്‍ കൊണ്ടാടി. വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഗമത്തിന് തുടക്കമായത്. ജോളി കുന്നത്ത്, പിസിമറ്റം ബോബി പുളിമൂട്ടില്‍, അഭിലാഷ് പോള്‍ എന്നിവര്‍ കാര്യപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഫാ.ജിമ്മി പുളിക്കപറമ്പിലിന്റെ പ്രാര്‍ത്ഥനയും സന്ദേശവും സംഗമത്തിന്റെ പ്രത്യേകതയായിരുന്നു.
മാതാവിന്റെ തിരുസ്വരൂപത്തിനുമുന്‍പില്‍ മുട്ടുകുത്തി ജപമാല അര്‍പ്പിച്ചുകൊണ്ട് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ജോബി നടുവത്ത്, ബെറ്റ്‌സി കണ്ണീറ്റുകണ്ടം ഇതിന് നേതൃത്വം നല്‍കി. കൂടരഞ്ഞിയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ മാവറയില്‍ വക്കച്ചന്‍, റോസമ്മ ദമ്പതികള്‍, കൊച്ചുമക്കള്‍ എന്നിവര്‍ കൂടരഞ്ഞിയുടെ ചരിത്രം വിവരിച്ചു. തുടര്‍ന്ന് മക്കളെ സന്ദര്‍ശിക്കാന്‍ യു.കെയില്‍ എത്തിയ മാതാപിതാക്കന്മാരെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ശനിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബ്ബാനയോടെ കാര്യപരിപാടികള്‍ ആരംഭിച്ചു.
തുടര്‍ന്ന് നടന്ന സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ക്ക് മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ജോളി കുന്നത്ത് നേതൃത്വം നല്‍കി. കൂടരഞ്ഞി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ അഭിലാഷ് പോള്‍ നയിച്ച ടീം ട്രോഫി കരസ്ഥമാക്കി. കുട്ടികളും മാതാപിതാക്കളും വിവിധയിനം കായിക മത്സരങ്ങളില്‍ പങ്കെടുത്തു. ജിമ്മി കണ്ണീറ്റുകണ്ടം, ബോബി പുളിമൂട്ടില്‍, ബിജു ചക്കുന്നമ്പുറം എന്നിവര്‍ ബി.ബി.ക്യുവിന് മേല്‍നോട്ടം നല്‍കി. അക്ഷരശ്ലോക മത്സരത്തിന് പുറമേ നാടന്‍ പാട്ട്, ഡാന്‍സ് എന്നിവയിലൂടെ ജോസ് പുതുപ്പള്ളി എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങി ‘മാന്‍ ഓഫ് ദി സംഘം’ അവാര്‍ഡ് കരസ്ഥമാക്കി.
ബെസ്റ്റ് കോര്‍ഡിനേറ്ററായി ജെയിക്ക് മറ്റം ഐക്യകണേ്ഠന തിരഞ്ഞെടുക്കപ്പെട്ടു. ഡേവിഡും കുടുംബവും ഏര്‍ളിബേര്‍ഡ് അവാര്‍ഡ് കരസ്ഥമാക്കി. ഏറ്റവും ദൂരം ഓടി വന്ന ജോസ് പുതുപ്പള്ളിക്ക് മാരത്തോണ്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. ദിലിപ് കൃഷ്ണന്റെ നേതൃത്വത്തില്‍ നാടന്‍ ഭക്ഷണങ്ങള്‍ വിളമ്പി. രാജു അറപ്പത്താനം, തങ്കച്ചന്‍ പടിഞ്ഞാറയില്‍ എന്നിവര്‍ കൂടരഞ്ഞിയിലെ പഴയകാല ഓര്‍മ്മകള്‍ എല്ലാവര്‍ക്കും പങ്കുവെച്ചു. ടീച്ചര്‍മാരായ പോള്‍ ഐസക്, ഏലിയാമ്മ പോള്‍ എന്നിവര്‍ അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല