സഖറിയ പുത്തന്‍കളം: യു. കെ. കെ. സി. എ യുടെ ആഭിമുഖ്യത്തില്‍ നാട്ടില്‍ അവധിക്കു പോകുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കായി ‘കൂടുതല്‍ അറിയുക – ക്‌നാനായ പള്ളികളെയും വികാരിമാരെയും’ എന്ന മത്സരം സംഘടിപ്പിക്കുന്നു. കോട്ടയം അതിരൂപതയിലെ പള്ളികളും വികാരി അച്ചന്മാരെയും അറിയുക എന്ന ലക്ഷ്യത്തോടെ വിവിധ പള്ളികള്‍ സന്ദര്‍ശിച്ചു വികാരി അച്ചനോടൊപ്പം നില്‍ക്കുന്ന ഫോട്ടോയെടുത്തു യു. കെ. കെ. സി. എ സെന്‍ട്രല്‍ കമ്മിറ്റിക്ക് അയച്ചു തരണം. ഏറ്റവും കൂടുതല്‍ പള്ളികള്‍ സന്ദര്‍ശിച്ചു വികാരി അച്ചനോടൊപ്പം ഫോട്ടോ എടുക്കുന്ന മൂന്നുപേര്‍ക്കു നവംബര്‍ അവസാനം നടക്കുന്ന യു. കെ. കെ. സി. എ അവാര്‍ഡ് നെറ്റില്‍ സമ്മാനം നല്‍കും.
വികാരിയച്ചനോടൊപ്പം അതാത് ഇടവക പള്ളികള്‍ക്ക് മുന്നില്‍ നിന്നെടുക്കുന്ന ചിത്രത്തിന് 2 മാര്‍ക്കും, പള്ളിയുടെ ബാക്ക്ഗ്രൗണ്ട് മാത്രമായോ (വികാരിയച്ചനില്ലാതെ) എടുക്കുന്ന ചിത്രത്തിന് 1 മാര്‍ക്ക് വീതവും ആയിരിക്കും. 2017 സെപ്റ്റംബര്‍ 30നു മുന്‍പായി ഇമെയില്‍ ഫോട്ടോസ് അയച്ചു തരേണ്ടതാണ്.
Age category 5 years to 18 years
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല