ജോണ്‍ അനീഷ്: കുടുതല്‍ പുതുമകളുമായി ജ്വാല ഒക്ടോബര്‍ ലക്കം
യുക്മ സാംസ്‌കാരിക വേദിയുടെ സാഹിത്യ പ്രസിദ്ധീകരണം ജ്വാല ഇ മാഗസിന്‍ ഒക്ടോബര്‍ ലക്കം പുറത്തിറങ്ങി . വാര്‍ത്തകള്‍ എന്നതിനപ്പുറം വായന തലം ആസ്വദിക്കുന്ന വായനക്കാര്‍ക്ക് വേണ്ടി ഉള്ള ഓണ്‍ലൈന്‍ മാസിക യാണ് ജ്വാല . നിരവധി നുതനമായ ആശയങ്ങള്‍ യുക്മയിലുടെ യു കെ മലയാളികളില്‍ എത്തിക്കുവാന്‍ യുക്മ സാംസ്‌കാരിക വേദിക്ക് കഴിഞ്ഞിട്ടുണ്ട് എങ്കിലും എടുത്തു പറയത്തക്ക ഒന്നാണ് ജ്വാല ഇ മാഗസിന്റെ പ്രവര്‍ത്തനം .ജ്വാല ഇ മാഗസിന്‍ യു കെ യില്‍ മാത്രമല്ല ലോകത്ത് മുഴുവന്‍ ആളുകളും ഉറ്റു നോക്കുന്ന മലയാളി സാഹിത്യ പ്രസിദ്ധികരണം ആയി മാറിയിരിക്കുന്നു യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ എല്ലാ മാസവും പ്രസിദ്ധികരിക്കുന്ന
‘ജ്വാല’ ഇ മാഗസിന്‍ കൂടുതല്‍ പുതുമ നിറഞ്ഞ ഉള്ളടക്കവുമായി ജൂലൈ ലക്കം പുറത്തിറ ങ്ങിയിരിക്കുന്നത് . നിരവധി കവിതകളും കഥകളും അടക്കമുള്ള സാഹിത്യസൃഷ്ടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഉന്നതമായ ഭാഷ ശൈലിയിലുടെ വായനയെ ഗൗരവമായി കാണുന്ന വായനക്കാര്‍ക്കും വേണ്ടിയുള്ള യുക്മ പ്രസിദ്ധികരണം ആണ് ജ്വാല.
ജ്വാല എല്ലാ മാസവും പത്താം തീയതി ജ്വാല ഓണ്‍ലൈനില്‍ വായിക്കാം യുക്മ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനം കൂടുതല്‍ ജനങ്ങളില്‍ എത്തിക്കുവാന്‍ വേണ്ടി തുടങ്ങിയ മാസികയാണ് ജ്വാല.നാടിന്റെ സംസ്‌കാരം നിലനിര്‍ത്തുവാന്‍ വേണ്ടി സാംസ്‌കാരിക വേദി നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ യുക്മക്ക് എന്നും ഒരുമുതല്‍കൂട്ടാണ്.മാസികയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന റജി നന്തികാട്ടിനെ പ്രത്യേകം അനുമോദിക്കുന്നുവെന്നും മാഗസിന്‍ വായിക്കുകയും ഷെയര്‍ ചെയുകയും അത് വഴി എല്ലാവരിലും എത്തിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നതായും യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവളക്കാട്ട് അറിയിച്ചു. നിരവധി പ്രമുഖരായ സാഹിത്യ കാരന്മാരുടെ സൃഷ്ടികള ജ്വാല ഇ മാഗസിന്‍ വഴി വായിക്കുവാന്‍ കഴിയും എന്നതും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു . യു കെയുടെ മണ്ണില്‍ ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു മലയാള സാഹിത്യ പ്രീസിധീകരണം ഇതാദ്യമാണ് .
പ്രശസ്ത സാഹിത്യകാരനും നിരൂപകനും, എഴുത്തുകാരനും ആയ സക്കറിയയുടെ കവര്‍ ചിത്രം കൊണ്ട് ഒരു കാര്യം വ്യക്തമാകം വ്യത്യസ്തമായ വിഭവങ്ങള്‍ തന്നെ ഈ ലക്കവും ജ്വാല മാഗസിനെ സമ്പുഷ്ടം ആക്കിയിരിക്കുന്നു . സക്കറി യുമായി അഭിമുഖം ഇത് വരെ അദ്ദേഹം പറയാത്ത ഒരു പാട് കാര്യങ്ങള്‍ ജ്വാലയോടു പങ്കു വെക്കുന്നു എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ജനാധിപത്യത്തിന്റെ മുല്യങ്ങളെ നാം മനസ്സിലാക്കിയിരിക്കുന്നത് വിചിന്തനം ചെയ്തു കൊണ്ടാണ് അഭിമുഖം തയ്യാറാക്കിയിരിക്കുന്നത് .ആധുനിക കവിത സ്രെനികളില്‍ ഉമ രാജിവ് ഒരു മുതല്‍ ക്കുട്ട് തന്നെ എന്ന് തെളിയിക്കുന്നതാണ് പഞ്ഞിക്കയ്കള്‍ പൊട്ടുമ്പോള്‍ എന്ന കവിത . മഴ നമുക്ക് എല്ലാവര്ക്കും ഇഷ്ടമാണ് മഴയുടെ ഓര്മകളിലേക്ക് നമ്മെ കുട്ടികൊണ്ട് പോവുകയാണ് പ്രശസ്ത പ്രവാസി എഴുത്തുകാരനും യു കെ നിവാസിയുമായ ജിന്‍സന്‍ ഇരുട്ടിയുടെ ഓര്‍മ്മക്കുറിപ്പ് . ഹരി നീലഗിരിയുടെ കുട്ടി കവിതകള്‍ . ഈ കവിത ആരിലും കൌതുകം ഉണര്തും ഇത് വായിച്ചു ഒരു പ്രവാസിയുടെ നൊമ്പരത്തെ ഓര്‍മ്മ പ്പെടുതുന്നുവെങ്കില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല . ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു കഥ എഴുതി കൊണ്ട് ക്രോയിടോനില്‍ നിന്നുള്ള സുരേഷ് എം ജി വായനക്കാരുടെ മനസ്സിനെ കീഴടക്കി കഴിഞ്ഞു .ജോണ് മുഴുത്തെ റ്റു നിശ്ചയ ധര്ദ്യത്തെ പറ്റി ഉള്ള ലേഖനം ജീവിത വിജയത്തിനുള്ള ഏറ്റവും വലിയ ഒറ്റ മുലിയാണ് . പ്രശസ്ത സിനിമ താരവും സിനി സ്റ്റാര്‍ ബാബു ആന്റണിയുടെ സഹോദരനും ആയ തമ്പി ആന്റണി എഴുതിയ മിസ്സ് കേരളയും പുണ്യാളനും വ്യത്യസ്തമായ ഒരു വിഭവമായിരിക്കും . കുടാതെ ബിന്ദു ടി ജി യുടെ കവിത ബാബു ആലപുഴ എഴുതിയ ഒരു സ്വപ്നം പോലെ എന്ന കഥയും കുടി ആവുമ്പോള്‍ വായനയെ വ്യത്യസ്തം ആയി കാണുന്ന എല്ലാ വായനക്കാര്ക്കും വിഭവ സമൃദ്ധമായ സദ്യ ആകും ജ്വാല ഒക്ടോബര്‍ ലക്കം
നമ്മുടെ ഇടയിലുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും സര്‍ഗാന്മകമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി എല്ലാ മാസവും പത്താം തിയതി പ്രസിദ്ധീകരിക്കുന്ന ‘ജ്വാല’ ഇ മാഗസിനിലേക്ക് എല്ലാവരുടെയും വ്യത്യസ്തതയാര്‍ന്ന കൃതികള്‍ jwalaemagazine@gmail.com എന്ന വിലാസത്തില്‍ അയക്കാവുന്നതാണ്. മാന്യ വായനക്കാരുടെ ഹൃദ്യമായ പ്രോത്സാഹനം തുടര്‍ന്നും പ്രതീഷിക്കുന്നു എന്ന് യുക്മ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനര്‍ സി എ ജോസഫ് അറിയിച്ചു. യു കെയില്‍ നിന്നുള്ള സാഹിത്യ സൃഷ്ടികള്‍ അയച്ചു തരുവാന്‍ ശ്രദ്ധിക്കണം എന്ന് ജ്വാല മാഗസിന്‍ ചീഫ് എഡിറ്റര്‍ രജി നന്തിക്കാട്ട് അറിയിച്ചു.
ജ്വാല ഇ മാഗസിന്‍ ഒക്ടോബര്‍ ലക്കം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല