സുജു ജോസഫ്: യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ എല്ലാ മാസവും പുറത്തിറങ്ങുന്ന ‘ജ്വാല’ ഇമാഗസിന്‌ടെ ഏപ്രില്‍ ലക്കം പുറത്തിറങ്ങിയത് ഏറെ പുതുമകളോടെ. മണ്‍മറഞ്ഞ മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ ശ്രീ. ഒ.വി. വിജയന്‍ 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കൂട്ടം വിദ്യാര്‍ത്ഥികളുമായി നടത്തിയ അഭിമുഖമാണ് ഏറെ വ്യത്യസ്തമാക്കുന്നത്.
ചീഫ് എഡിറ്റര്‍ ശ്രീ. റെജി നന്തിക്കാട്ടിന്റെ ആമുഖത്തോടെ ആരംഭിക്കുന്ന ‘ജ്വാല’യില്‍ ശ്രീജിത്ത് മുത്തേടത്തിന്റെ ലേഖനം ‘വിശ്വമാനവികതയുടെ ദര്‍ശനം’ ഏറെ ചര്‍ച്ച ചെയ്യപ്പെടുമെന്ന കാര്യത്തില്‍ സംശയമുണ്ടാകില്ല. ശ്രീമതി ഒ.വി. ഉഷയുടെ കവിതയും ശ്രീ എന്‍.ബി. സുരേഷ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ‘പ്രഹേളികയും’ ‘രണ്ടു നായാടികളും’ സുരേഷ് പാലായുടെ കവിതയും ‘ജ്വാല’യെ കൂടുതല്‍ സമ്പുഷ്ടമാക്കുന്നുണ്ട്.
കോട്ടയം ബസേലിയാസ് കോളേജില്‍ നിന്നുള്ള ശ്രീ അഭിജിത്ത് എസ്.ന്റെ കഥ ‘പവര്‍കട്ട്’ വായനക്കാരെ ഏറെ ചിന്തിപ്പിക്കും. യുക്മ സാഹിത്യ മത്സരങ്ങളില്‍ സമ്മാനാര്‍ഹരായവരുടെ കൃതികളും എഴുത്തുകളും ഉള്‍പ്പെടുത്തിയ ‘ജ്വാല’യുടെ ഈ ലക്കവും വായനക്കാര്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നുറപ്പ്. യുകെയിലെന്നപോലെ മറ്റു വിദേശ രാജ്യങ്ങളിലും പ്രചാരം നേടിയെടുത്ത ‘ജ്വാല’ ആഗോള മലയാളി പ്രവാസി സമൂഹത്തില്‍ തന്നെ യുക്മയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാണ്. . യുക്മ നോര്‍ത്ത് വെസ്റ്റ് കലാതിലകം ഡോണാ ജോഷ് ആണ് ഈ ലക്കത്തിലെ മുഖ ചിത്രത്തില്‍.
എല്ലാ മാസവും ഏറെ പുതുമകളോടെ ‘ജ്വാല’ ജനങ്ങള്‍ക്ക് മുന്‍പില്‍ എത്തിക്കുന്ന എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളെ യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവളക്കാട്ടിലും യുക്മ ജനറല്‍ സെക്രട്ടറിയും ‘ജ്വാല’ മാനേജിംഗ് എഡിറ്ററുമായ ശ്രീ.സജീഷ് ടോമും അഭിനന്ദിച്ചു. എല്ലാ മാസവും പത്താംതീയതിയാണ് ‘ജ്വാല’ പുറത്തിറങ്ങുന്നത്. ഏപ്രില്‍ ലക്കം ‘ജ്വാല’ വായിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല