ലണ്ടന്‍: എല്ലാ മേഖലകളിലും കൂടുതല്‍ മികച്ച സേവനം ലഭ്യമാക്കാന്‍ സ്വകാര്യവത്ക്കരണം വേണമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികള്‍ക്കായി തുറന്നിടണണെന്നും കാമറൂണ്‍ അഭിപ്രായപ്പെട്ടു.
ഡെയ്‌ലി ടെലഗ്രാഫില്‍ പ്രസിദ്ധീകരിച്ച പുതിയ ലേഖനത്തിനാണ് കാമറൂണ്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. പൊതുമേഖല വിശാലമായ മാറ്റത്തിന് തയ്യാറെടുക്കണമെന്ന് ലേഖനത്തില്‍ കാമറൂണ്‍ പറയുന്നു.NHS അടക്കമുള്ള പൊതുമേഖല സര്‍വിസുകളില്‍ സ്വകാര്യവല്‍ക്കരണം നടത്തുന്നതിന്റെ ആദ്യ പടിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
സ്വകാര്യ കമ്പനികള്‍, വളണ്ടറി സ്ഥാപനങ്ങള്‍, ചാരിറ്റി സംഘടനകള്‍ എന്നിവയെല്ലാം പൊതുമേഖലയിലേക്ക് കടന്നുവരണമെന്നും പൊതുമേഖലാ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഇത് സഹായിക്കുമെന്നും പ്രധാനമന്ത്രി പറയുന്നു.
സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള മല്‍സരത്തിലൂന്നിയ പുതിയ ഒരു സംവിധാനം കൊണ്ടുവരണമെന്നാണ് കാമറൂണിന്റെ അഭിപ്രായം. സ്‌റ്റേറ്റിന്റെ നിയന്ത്രണത്തില്‍ നിന്നും പൊതുമേഖലയെ മോചിപ്പിക്കാനാണ് നീക്കമെന്ന് ലേഖനം വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല