വിവിധ പദ്ധതികള്‍ക്ക് സ്വകാര്യകമ്പനികളെ ചുമതലയേല്‍പ്പിക്കുക വഴി കൂട്ടുകക്ഷിസര്‍ക്കാര്‍ വന്‍തോതില്‍ അധികബാധ്യത വരുത്തുന്നതായി ആക്ഷേപം. സര്‍ക്കാറിന്റെ പരിഷ്‌ക്കരണനടപടികളുടെ ഭാഗമായിപ്പോലും പല സ്വകാര്യകമ്പനികള്‍ക്കും കരാര്‍ നല്‍കിയിട്ടുണ്ടെന്നാണ് ഗാര്‍ഡിയന്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ നിന്ന് മനസിലാവുന്നത്.
ഈവര്‍ഷം ഇതുവരെയായി ഏതാണ്ട് 3000 ഓളം കരാറുകളാണ് വിവിധ സ്വകാര്യകമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇതുവഴി ഒരുദിവസം കമ്പനികള്‍ക്ക് ലഭിക്കുന്നത് ഏതാണ്ട് 56.6 മില്ല്യന്‍ പൗണ്ടാണെന്നും തെളിഞ്ഞിട്ടുണ്ട്. സ്വകാര്യകമ്പനികളെ ഏത്രത്തോളം സര്‍ക്കാര്‍ ആശ്രയിക്കുന്നു എന്നതിന്റെ പുതിയ തെളിവുകളാണ് ഈ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്.
ജി.പി കമ്മീഷനിംഗ്, സ്‌കൂളുകളിലേക്കുള്ള വൈറ്റ്‌ഹോള്‍ ഉപദേശകരുടെ നിയമിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടെല്ലാം സ്വകാര്യകമ്പനികള്‍ക്ക് കരാര്‍ നല്‍കിയിട്ടുണ്ട്. ഫ്രീ സ്‌കൂളുകളിലും അക്കാഡമികളിലും ഉപദേശകവൃന്ദത്തെ നിയോഗിക്കാന്‍ നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജി.പികളിലെ പരിഷ്‌ക്കരണം നടപ്പാക്കാനായി നാലു കണ്‍സല്‍ട്ടന്‍സി കരാറാണ് നല്‍കിയിരിക്കുന്നത്.
ഈ കരാറിനെല്ലാംകൂടി ആകെ 300,000 പൗണ്ട് ചിലവാകും. ആരോഗ്യ ബില്ലിന്റെ സുപ്രധാനഭാഗമായിട്ടുള്ളതാണ് ജി.പി കമ്മീഷനിംഗ്. ഈവര്‍ഷം ആരംഭിച്ചതുമുതല്‍ ഏതാണ്ട് 2849 ഓളം കരാറുകളില്‍ മന്ത്രിമാര്‍ ഒപ്പിട്ടിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ കരാറുകളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിരുന്നെങ്കിലും തുക ഇത്ര ഭീകരമായി വര്‍ധിച്ചിരുന്നില്ല. എന്നാല്‍ നിലവില്‍ നടക്കുന്ന പരിഷ്‌ക്കരണപ്രക്രിയയുടെ ഭാഗമായിട്ടുള്ളതാണ് ഇത്തരം കരാറുകളെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല