സ്വന്തം ലേഖകന്‍: കൂട്ട ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി, ബംഗാളില്‍ യുവതിയും പിഞ്ചുകുഞ്ഞും ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. 27 കാരിയായ യുവതിയും 32 കാരനായ ഭര്‍ത്താവും പത്തുമാസം പ്രായമായ കുഞ്ഞിമാണ് ട്രെയിനില്‍ കൂടെയുണ്ടായിരുന്ന യാത്രക്കാരുടെ ശല്യം സഹിക്കാന്‍ കഴിയാതെ ഓടുന്ന ട്രെയിനില്‍ നിന്നും ചാടിയത്. ബംഗാളിലെ അലിപുര്‍ദൂരിലാണ് സംഭവം.
ട്രെയിനില്‍ നിന്നും ചാടി പരിക്കേറ്റ ദമ്പതികളെയും കുഞ്ഞിനെയും റെയില്‍വെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം നടക്കുന്നത് രാത്രിയിലാണെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ട്രെയിനില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ അലിപുര്‍ദൂരിലെ റെയില്‍വെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഈ സ്ത്രീയുടെ ചികിത്സ തുടരുന്നതിനിടെയാണ് ഇതേസ്ഥലത്ത് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്. ഗാസിയാബാദിലെ ഇഷ്ടിക ചൂളയില്‍ ജോലിചെയ്യുന്നവരാണ് ദമ്പതികള്‍. കൂച്ച്‌ബേഹാര്‍ ജില്ലയില്‍നിന്നും ഗാസിയാബാദിലേക്കുള്ള യാത്രക്കിടെയാണ് ഇവര്‍ക്ക് പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത്.
പുറത്തേക്ക് ചാടിയ ദമ്പതികള്‍ വീണത് വനത്തിലായിരുന്നു. ചാടിയ ഇവര്‍ പരിക്കുകളോടെ രണ്ട് കിലോമീറ്ററോളം നടക്കുകയും ചെയ്തു. ഇതിനിടയില്‍ വനപാലകര്‍ ഇവരെ കാണുകയും റെയില്‍വെ സ്റ്റേഷനെ വിവരം അറിയിക്കുകയുമായിരുന്നു. 10,12 പേര്‍ തങ്ങളെ ആക്രമിച്ചെന്നാണ് ദമ്പതികള്‍ പോലീസിനോട് പറഞ്ഞത്. ഭര്‍ത്താവിനെ കെട്ടിയിട്ട് ഭാര്യയെ പീഡിപ്പിക്കുമെന്ന് പറഞ്ഞതോടെയാണ് ഇവര്‍ ട്രെയിനില്‍ നിന്നും ചാടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല