ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കൂട്ട അവധിയ്ക്ക് സൗകര്യമൊരുക്കുന്നതിനായി ഗര്‍ഭിണികളെ കൂട്ട ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയ സംഭവത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഡോക്ടര്‍മാരെ സ്ഥലം മാറ്റാന്‍ ശുപാര്‍ശ. ആശുപത്രി സൂപ്രണ്ട് ഡോ. പി.എസ്. രാജേന്ദ്രപ്രസാദ്, ഡോ. സിസിലിയാമ്മ ജോസഫ്, ഡോ. വിമലമ്മ ജോസഫ്, ഡോ. ഹയറുന്നിസ എന്നിവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന ശുപാര്‍ശയുള്ളത്. എന്നാല്‍ വിശദമായ അന്വേഷണം കഴിയുന്നതു വരെ ഇവര്‍ തുടരും.
സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം ആര്‍.നടരാജന്‍ സ്വമേധയാ കേസ് എടുത്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മിഷന്റെ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കൂട്ടസിസേറിയന്‍ നടന്നത് ആശുപത്രി പ്രധാന കെട്ടിടത്തിന്റെ മൂലയില്‍ മോര്‍ച്ചറിക്കു സമീപമുള്ള ഷീറ്റിട്ട പഴയ കെട്ടിടത്തില്‍ താല്‍ക്കാലികമായി തയാറാക്കിയ ഓപ്പറേഷന്‍ തീയറ്ററിലാണെന്നു വ്യക്തമായിട്ടുമുണ്ട്. ആരോഗ്യ വകുപ്പ് വിജിലന്‍സ് സംഘത്തോടൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അന്വേഷണം ആരംഭിക്കും.
ശനിയാഴ്ച ആശുപത്രി സന്ദര്‍ശിച്ച ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ജി. കുമാരി പ്രേമയാണ് നടപടി ശുപാര്‍ശ ചെയ്തത്. ആശുപത്രിയിലെ മുഴുവന്‍ ഗൈനക്കോളജിസ്റ്റുകളെയും സ്ഥലം മാറ്റുമെന്നു മന്ത്രി പി. കെ. ശ്രീമതി നേരത്തെ തിരുവനന്തപുരത്ത് അറിയിച്ചിരുന്നു.
കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി 22 പ്രസവശസ്ത്രക്രിയകള്‍ നടന്നത്. ബുധനാഴ്ച മാത്രം 12 പേരെ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ കഴിഞ്ഞ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും കിടക്കുവാന്‍ വാര്‍ഡിലെ തറ മാത്രമാണുണ്ടായിരുന്നത്. ആശുപത്രി സൂപ്രണ്ടിന്റെ സര്‍ക്കുലര്‍ പ്രകാരം നാല് പ്രസവശസ്ത്രക്രിയകള്‍ മാത്രമേ ഒരു ദിവസം പാടുള്ളൂ എന്നിരിക്കെയാണ് 22 ശസ്ത്രക്രിയകള്‍ നടത്തിയത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല