തൊഴിലില്ലാ വേതനവും വാങ്ങി സുഖിച്ചുജീവിക്കുന്നവര് സൂക്ഷിക്കുക. വന്‍തോതിലുള്ള സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിനായി പുതിയ നിര്‍ദേശം തയ്യാറായി. ജോലിക്കാര്‍ക്ക് ഇനി കൂലിയില്ലാതെ പണിയെടുക്കുകയോ അല്ലെങ്കില്‍ മറ്റ് നേട്ടങ്ങള്‍ വേണ്ടെന്നുവയ്ക്കുകയോ ചെയ്യേണ്ടിവരുമെന്നാണ് സൂചന.
വന്‍സാമ്പത്തിക ബാധ്യത മൂലമുണ്ടായ ആശ്രയത്വം ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള നടപടിയാണിതെന്നാണ് റിപ്പോര്‍ട്ട്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള മൂന്നുമാസത്തേക്കുള്ള സൗകര്യങ്ങള്‍ വെട്ടിക്കുറക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ക്ഷേമപദ്ധതികള്‍ വെട്ടിച്ചുരുക്കാനുള്ള നടപടികളുടെ ഭാഗമായുള്ളതാണ് പുതിയ നീക്കം.
ബ്രിട്ടണില്‍ ഏതാണ്ട് അഞ്ചുമില്യണ് ആളുകള്‍ തൊഴിലില്ലായ്മാ വേതനം പറ്റി ജീവിക്കുന്നുണ്ടെന്നാണ് കണക്ക്. തൊഴിലില്ലായ്മ ഏറ്റവും അധികമുള്ള രാഷ്ട്രമാണ് ബ്രിട്ടന്. ഏതാണ്ട് 1.9 മില്യണ്‍ കുട്ടികള്‍ തൊഴിലില്ലാതെ വീടുകളില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്.
ടോറി തൊഴില്‍മന്ത്രി ക്രിസ് ഗ്രായിലിംഗ് ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇന്ന് വ്യക്തമാക്കും. വെറുതേ തൊഴിലില്ലായ്മാ വേതനം കൈപ്പറ്റുന്ന രീതിയില്‍ ഗ്രായിലിംഗ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. തൊഴിലില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇത് തൊഴിലാളികളെ സഹായിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല