
ജോൺസ് മാത്യൂസ്: കെന്റിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനായ ആഷ്‌ഫോർഡ് മലയാളി അസോസിയേഷന്റെ പതിനേഴാമത് വാർഷിക പൊതുയോഗം ആഷ്‌ഫോർഡ് സെന്റ് സൈമൺസ് ഹാളിൽ വച്ച് പ്രസിഡന്റ് സജികുമാർ ഗോപാലിന്റെ അധ്യക്ഷതയിൽ നടന്നു. ജോയിന്റ് സെക്രട്ടറി സുബിൻ തോമസ് യോഗത്തിന് സ്വാഗതം ആശംസിച്ചു. ശേഷം സെക്രട്ടറി ജോജി കോട്ടക്കൽ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ ജോസ് കാനുക്കാടൻ വാർഷിക കണക്ക് അവതരിപ്പിക്കുകയും ചെയ്തു.
തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ 2022 -23 വർഷത്തെ ഭാരവാഹികളായി സൗമ്യ ജോണി (പ്രസിഡന്റ്), ജോമോൻ ജോസഫ്(വൈസ് പ്രസിഡന്റ്), ട്രീസ സുബിൻ (സെക്രട്ടറി), റജി ജോസ് (ജോയിന്റ് സെക്രട്ടറി), സോണി ജേക്കബ് (ട്രഷറർ) എന്നിവരെയും സജികുമാർ ഗോപാലൻ, ജോജി കോട്ടക്കൽ, സന്തോഷ് കപ്പാനി, സനൽ ജോസഫ്, ഷിജോ ജെയിംസ്, സാം ചീരൻ, ജോൺസൺ മാത്യൂസ്, സോജാ മധുസൂദനൻ, ലിൻസി അജിത്, ആൽബിൻ എബ്രഹാം, പ്രമോദ് അഗസ്റ്റിൻ, തോമസ് ജോസ് എന്നിവരെ കമ്മിറ്റി മെമ്പർമാരായും ഏകകണ്ഠമായി തിരഞ്ഞെടുത്തു.

തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ പുതിയ ഉണർവ്വോടെ , കരുത്തോടെ, പതിനെട്ടാം വയസ്സിലേക്ക് കാൽ വയ്ക്കുന്ന ഈ വേളയിൽ പുതിയ കർമ്മ പരിപാടികൾ ആവിഷ്കരിക്കുന്നതിനും, നടപ്പിലാക്കുന്നതിനും എല്ലാ അംഗങ്ങളുടെയും പിന്തുണ നിയുക്ത പ്രസിഡന്റ് ശ്രീമതി സൗമ്യ ജോണി അഭ്യർത്ഥിച്ചു.
മുൻകാലങ്ങളിലെ എല്ലാ പരിപാടികൾക്കും സമയക്ലിപ്തത പാലിച്ചതുപോലെ ഈ വർഷവും എല്ലാവരും സമയക്ലിപ്തത പാലിക്കണമെന്ന് സെക്രട്ടറി ട്രീസ സുബിൻ എല്ലാ അംഗങ്ങളെയും ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തി. മുൻ പ്രസിഡണ്ട് സജികുമാർ ഗോപാലൻ സദസ്സിന് നന്ദി പ്രകാശിപ്പിച്ച് കൊണ്ട് യോഗം അവസാനിച്ചു.
സ്വാദിഷ്ടമായ ഭക്ഷണം സംഘാടകർ ഒരുക്കിയിരുന്നു. പ്രസ്തുത പരിപാടി ആർ ആർ ഹോളിസ്റ്റിക് കെയർ ന് വേണ്ടി രാകേഷ് ശങ്കരൻ സ്പോൺസർ ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല