കംപ്യൂട്ടറിനെ അതിശയിപ്പിക്കുന്ന വേഗതയില്‍ സകലഗണിത ക്രിയകളും ചെയ്യാന്‍ നമ്മെ പ്രാപ്തരാക്കുന്ന ഗണിതശാസ്ത്രശാഖയാണ് വേദഗണിതം (Vedic Mathematics). ആഗോള ഗണിതശാസ്ത്ര വിഹായസില്‍ അനുസ്യൂതം പ്രഭ ചൊരിയുന്ന നക്ഷത്രങ്ങളും സൂര്യന്മാരുമാണ് പുരാതന കാലം മുതല്‍ക്കേയുള്ള ഭാരതീയ ഗണിത ശാസ്ത്രഞ്ജര്‍. ക്ഷേത്രഗണിതം, ബീജഗണിതം, പൂജ്യത്തിന്റെ ഗണിതമൂല്യം കണ്ടെത്തല്‍ തുടങ്ങി ഗണിതശാസ്ത്രമേഖലകളിലെല്ലാം പ്രതിഭ തെളിയിച്ച പാരമ്പര്യമാണ് നമ്മുടെത്.
ആര്‍ഷ ഭാരതസംസ്‌കൃതിയുടെ തനതായ ഗണിത ശാസ്ത്ര പാരമ്പര്യങ്ങളിലേക്കും സൂത്രസങ്കേതങ്ങളിലേക്കും ഗണിത ശാസ്ത്രകുതുകികള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുവാന്‍ വേണ്ടി കെന്റ് ഹിന്ദു സമാജം അഭിമാനപൂര്‍വ്വം ‘വേദഗണിത ശില്പശാല (Vedic Mathematics Workshop)’ സംഘടിപ്പിക്കുന്നു. 2015 ഡിസംബര്‍ 19, 20 എന്നീ തീയതികളില്‍ വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ Medway Hindu Mandir (361 Canterbury tSreet, Gillingham,
Kent, ME7 5XS) ല്‍ വച്ച് നടക്കുന്ന ശില്പശാലക്കു നേതൃത്വം നല്‍കുന്നത് ശ്രീ. മിഥുന്‍ മോഹനാണ്. 8 വയസുമുതലുള്ളവര്‍ക്ക് നടത്തപ്പെടുന്ന പ്രസ്തുത ശില്പശാലയിലേക്ക് ഡിസംബര്‍ 15 വരെ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.
ഈ ശില്പശാലയിലേക്ക് ഏവര്‍ക്കും സ്വാഗതം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Telephone: 07838 170203 / 07471 252639 / 07478 728555
EMail: kenthindusamajam@gmail.com
Website: www.kenthindusamajam.org
Facebook:https://twitter.com/KentHinduSamaj
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല