1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2011

കെയ്റ്റ് മിഡില്‍ടണും വില്യം രാജകുമാരനും ഒരു സന്തോഷ വാര്‍ത്ത. തങ്ങളുടെ ആദ്യകുട്ടി, അത് ആണായാലും പെണ്ണായാലും പിന്‍തുടര്‍ച്ചാ അധികാരം ലഭിക്കും. ഇത്തരത്തി്ല്‍ പിന്‍തുടര്‍ച്ചാ നിയമത്തില്‍ സമൂലമാറ്റം വരുത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് നിക്ക് ക്ലെഗ്.

നിലവിലെ സംവിധാനമനുസരിച്ച് കുടുംബത്തില്‍ പിറക്കുന്ന ആദ്യ ആണ്‍കുട്ടിക്കായിരിക്കും എല്ലാ അധികാരങ്ങളും കൈയ്യാളാന്‍ അവസരം ലഭിക്കുക. ഇതിനെതിരേ നിരവധി പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. തുടര്‍ന്നാണ് പരിഷ്‌ക്കരണം വരുത്താന്‍ ഉപപ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പഠനം നടക്കുന്നത്. പരിഷ്‌ക്കരണം നടപ്പില്‍ വരുന്നതോടെ കുടുംബത്തില്‍ പിറക്കുന്ന ആദ്യ കുട്ടിക്കായിരിക്കും അധികാരം കൈമാറേണ്ടി വരിക.

സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പരിഷ്‌ക്കരണം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ക്ലെഗ് പറഞ്ഞു. എന്നാല്‍ ഏകാധിപത്യ പരമായി ഇത്തരത്തിലുള്ള ഒരു ബില്‍ പാസാക്കില്ലെന്നും എല്ലാ കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളുമായും ഇത് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.കെയ്റ്റിനും വില്യമിനും ആദ്യം ഉണ്ടാകുന്ന കുട്ടി അധികാരത്തിലേറണമെന്നായിരിക്കും ജനങ്ങള്‍ ആഗ്രഹിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലൊരു പരിഷ്‌ക്കരണത്തിന്റെ സാധ്യത വര്‍ധിക്കുകയാണെന്നും ക്ലെഗ് വ്യക്തമാക്കി.

ഇത്തരത്തിലൊരു മാറ്റം കൊണ്ടുവരാന്‍ ഈ വര്‍ഷാദ്യം തന്നെ സര്‍ക്കാര്‍ ശ്രമം തുടങ്ങിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 1701 ആക്ട് ഓഫ് സെറ്റില്‍മെന്റ് മാറ്റം വരുത്താന്‍ നേരത്തേ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇതിന് സര്‍ക്കാറിന്റെ ഭാഗത്തുനിന്നും പിന്തുണയുണ്ടായിരുന്നില്ല. എന്നാല്‍ മിഡില്‍ടണിനെ വിവാഹം കഴിക്കുമെന്ന വില്യം രാജകുമാരന്റെ പ്രഖ്യാപനത്തോടെ വിഷയം വീണ്ടും സജീവ ചര്‍ച്ചയാവുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.