ഇസ്ലാമിക് സ്റ്റേറ്റ് ബന്ദിയാക്കിയ അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തക കെയ്‌ല മുള്ളർ കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ജോർദാൻ സൈന്യം ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീന മേഖലകളിൽ നടത്തിയ ബോംബാക്രമണത്തിലാണ് മുള്ളർ കൊല്ലപ്പെട്ടത്.
2013 ആഗസ്റ്റിലാണ് 26 കാരിയായ മുള്ളർ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയിലാകുന്നത്. ആറ് മില്യൺ അമേരിക്കൻ ഡോളറും ന്യൂറോസയന്റിൻസ്റ്റ് ആഫിയ സിദ്ദിഖിയുടെ മോചനവുമായിരുന്നു ഇസ്ലാമിക് സ്റ്റേറ്റിന്റെ ആവശ്യം.
സിറിയയിലെ റാഖ പട്ടണത്തിൽ ജോർദാൻ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ മുള്ളർ കൊല്ലപ്പെട്ടെന്ന് നേരത്തെ ഇസ്ലാമിക് സ്റ്റേറ്റ് അറിയിച്ചിരുന്നു. എന്നാൽ അമേരിക്ക ഇത് സ്ഥിരീകരിച്ചിരുന്നില്ല.
അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളാണ് മുള്ളർ മരിച്ചതായി സ്ഥിരീകരിച്ചത്. അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമ മുള്ളറുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. മരണത്തിന് ഉത്തരവാദികളായ ഭീകരരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് ഒബാമ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല