സഖറിയ പുത്തന്‍കളം (കെറ്ററിങ്): കെറ്ററിങ് ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് യുകെകെസവൈഎല്ലിന് നവ നേതൃത്വം യുകെകെസിവൈഎല്‍ കെറ്ററിങ് യൂണിറ്റ് പ്രസിഡന്റായി മെറിറ്റ് സോയിച്ചനും സെക്രട്ടറിയായി ഷിബിന്‍ ജോസും തെരഞ്ഞെടുത്തു. ടെസ്‌വിന്‍ ജോണ്‍ വൈസ് പ്രസിഡന്റ്, മെല്‍ബാ ബിജു ജോ. സെക്രട്ടറി, ജെറ്റോ ടോമി ട്രഷറര്‍ എന്നിവരാണ് നേതൃത്വനിരയില്‍. യൂണിറ്റ് ഡയറക്ടര്‍മാരായി ജോണ്‍ പാട്ടശേരി, സുനി ബിജു വടക്കേക്കര എന്നിവരെ തെരഞ്ഞെടുത്തു.
യുവജനങ്ങളിലെ സന്മാര്‍ഗ കഴിവുകള്‍ വികസിപ്പിക്കുന്നതിനും നേതൃത്വഗുണങ്ങള്‍ രൂപവത്കരിപ്പിക്കുന്നതിനും സഭാസമുദായ സ്‌നേഹം നെഞ്ചോട് ചേര്‍ത്ത് കര്‍മോത്സുരാക്കുന്നതിനുമായി കേരള കത്തോലിക്കാ സഭയില്‍ ആദ്യമായി കെ.സി.വൈ.എല്‍. എന്ന യുവജന പ്രസ്ഥാനം രൂപീകരിച്ചത് കോട്ടയം അതിരൂപതയിലാണ്. യുകെയിലെ കെ.സി.വൈ.എല്‍. ചാപ്ലിയന്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ വികാരി ജനറാള്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല