സോബിച്ചന്‍ കോശി: മഞ്ഞു പെയ്തിറങ്ങുന്ന മാസത്തില്‍ മനുഷ്യസാഗരത്തില്‍ കെസിഎ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം ഏവര്‍ക്കും മറക്കാനാകാത്ത മധുര സ്മരണകളായി. ശനിയാഴ്ച വൈകീട്ട് അഞ്ചരക്ക് കുട്ടികളുടെ കലാകായിക മത്സരങ്ങളോട് കൂടി തുടക്കമിട്ട ആഘോഷം കെസിഎ പ്രസിഡന്റ് സോബിച്ചന്‍ കോശി ഉത്ഘാടനം ചെയ്തു. യോഗത്തില്‍ സെക്രട്ടറി ബിന്ദു സുരേഷ് സ്വാഗതവും ജെയിംസ് മൈലപ്പറമ്പില്‍ ക്രിസ്തുമസ് സന്ദേശവും നല്‍കി. ഡീക്ക് ജോസ് കൃതജ്ഞതയും രേഖപ്പെടുത്തി.
തുടര്‍ന്ന് സ്‌കൂള്‍ ഓഫ് കെസിഎയുടെ നടനനാട്യ വിസ്മയം കണ്ണഞ്ചിപ്പിക്കും വിധം അരങ്ങ് തകര്‍ത്തു. യുകെയിലെ പ്രമുഖ ഗാനമേള ഗ്രൂപ്പിന്റെ ഗാനസ്മൃതിയില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ സംഗീത പ്രേമികള്‍ സായൂജ്യമടഞ്ഞു. നാവില്‍ രുചിയേറും സ്‌നേഹവിരുന്ന് കൂടിയായപ്പോള്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം അതിന്റെ പരിസമാപ്തിയില്‍ എത്തി. ജനപങ്കാളിത്തം കൊണ്ട് ഈ ആഘോഷം ഒരു വന്‍ വിജയമാക്കി തീര്‍ത്ത എല്ലാ സ്റ്റോക്ക് മലയാളികള്‍ക്കും കെസിഎ നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല