വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ ഉള്‍പ്പെടെ ഒരു വിഭാഗം പൊലീസുകാര്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് കെ.എം. മാണിയുടെ വസതിയില്‍ യോഗം ചേര്‍ന്നുവെന്ന് ആരോപണം.
ചൊവ്വാഴ്ച രാവിലെയാണ് പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ജോലിക്ക് നിയോഗിച്ചിട്ടുള്ള ആറുപേര്‍ ഉള്‍പ്പെടെ 40 പൊലീസുകാര്‍ യോഗംചേര്‍ന്നത്. സംഭവം ചാനലുകളില്‍ വാര്‍ത്ത വന്നതോടെ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നുവെന്നാണ് സൂചന.പാലാ ഡിവൈ. എസ്.പിയോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ വരണാധികാരികൂടിയായ കളക്ടര്‍ മിനി ആന്റണി പറഞ്ഞു.
പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി കെ.ജെ. തോമസ് കളക്ടര്‍ക്ക് പരാതിനല്‍കി. സംഭവം വെറും കെട്ടുകഥയാണെന്നും അതിന് പിന്നില്‍ എല്‍ഡിഎഫ് ആണെന്നുമാണ് കെ.എം. മാണി പ്രതികരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല