സുഹൃത്തുക്കള്‍ ലീഡറെന്നും ശത്രുക്കള്‍ കരിങ്കാലിയെന്നും നിരൂപകര്‍ രാഷ്ട്രീയ ചാണക്യനെന്നും വിളിച്ചിരുന്ന കേരള രാഷ്ട്രീയത്തിലെ പര്‍വ്വതമായിരുന്നു കെ.കരുണാകരന്. പ്രതാപകാലത്ത് നിറഞ്ഞാടിയ രാഷ്ട്രീയ നേതാവണദ്ദേഹം. എന്നാല്‍ അവസാന കാലത്ത് അദ്ദേഹത്തിന് പഴയ പ്രതാപത്തിന്റെ കണക്കു പുസ്തകങ്ങള്‍ രക്ഷക്കെത്തിയില്ല. മരിക്കും മുമ്പ് കോണ്‍ഗ്രസ് തറവാട്ടില്‍ തിരിച്ചെത്തിയത് തന്നെ മിച്ചം.
കെ.കരുണാകരന്റെ സംഭവ ബഹുലമായ രാഷ്ട്രീയ ജീവിതം വെള്ളിത്തരയിലെത്തുമെന്നാണ് സിനിമാ ലോകത്ത് നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. സംവിധായകന് പത്മകുമാറാണ് ഇത്തരമൊരു സിനിമയെക്കുറിച്ച് ആലോചന നടത്തുന്നത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലത്തെ കരുണാകര ജീവിതം സിനിമ പറയും. സിനിമയില്‍ കരുണാകരന്റെയും മകന് മുരളിയുടെയും വേഷമണിഞ്ഞ് ഡബിള്‍ റോളില്‍ മമ്മൂട്ടിയാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ബാബു ജനാര്‍ദ്ധനനാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല