കേരളാ കാത്തലിക് അസോസ്സിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ പ്രഥമ ഇന്റര്‍നാഷണല്‍ ടൂര്‍ ഈ മാസം 24 മുതല്‍ 28 വരെ അഞ്ച് ദിവസങ്ങളിലായി നടക്കും. ലൂര്‍ദ്ദ്, പാരീസ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ടൂര്‍ സംഘടിപ്പിച്ചിരിക്കുന്നത്.
24-ാം തിയ്യതി വൈകുന്നേരം മാഞ്ചസ്റ്ററില്‍ നിന്നും സ്‌പെഷ്യല്‍ കോച്ചില്‍ പുറപ്പെടുന്ന സംഘം 26ന് ലൂര്‍ദ്ദില്‍ നടക്കുന്ന ഇന്റെര്‍ നാഷ്ണല്‍ കുര്‍ബ്ബാനയില്‍ പങ്കെടുക്കുകയും, വിശുദ്ധ ബര്‍ണാഡിറ്റിന് മാതാവ് പ്രത്യക്ഷപ്പെട്ട പള്ളി സന്ദര്‍ശിക്കുകയും ചെയ്യും. പാരിസിലെ സിഡ്‌നിലാന്‍ഡ്,ഈഫല്‍ ടവര്‍, വിവിധ കത്തിഡ്രലുകള്‍, പാലസുകള്‍ തുടങ്ങി ഒട്ടെറെ സ്ഥലങ്ങളും സംഘം സന്ദര്‍ശിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല