കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ വാര്‍ഷീക പൊതുയോഗവും ഈസ്റ്റര്‍ – വിഷു ആഘോഷവും അക്ഷരാര്‍ത്ഥത്തില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിനെ ആവേശ്വജ്ജ്വലമാക്കി.
2016 ഏപ്രില്‍ 16ന് ശനിയാഴ്ച വൈകീട്ട് 6.30ന് ട്രെന്റ്‌വെയ്ല്‍ ജൂബിലി വര്‍ക്കിംഗ് മെന്‍സ് ക്ലബിന്റെ ഹാളില്‍ വച്ച് വിവിധ പരിപാടികളോടെ ഈസ്റ്റര്‍ – വിഷു ആഘോഷവും വാര്‍ഷീക പൊതുയോഗവും നടന്നു.
പ്രസിഡന്റ് ശ്രീ. സോബിച്ചന്‍ കോശിയുടെ അദ്ധ്യക്ഷതയില്‍ പൊതുയോഗത്തില്‍ സെക്രട്ടറി ശ്രീ. ജോസ് വര്‍ഗ്ഗീസ് സദസ്സ്യരെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.
യേശുദേവന്റെ സ്‌നേഹത്തെയും ത്യാഗത്തെയും അനുസ്മരിപ്പിച്ചുകൊണ്ടും വാല്‍ക്കണ്ണാടിയും പട്ടുപുടവയും വിവിധ കാര്‍ഷികോല്പന്നങ്ങളും നിറച്ച ഓട്ടുരുളിയില്‍ ഉണ്ണിക്കണ്ണനെയും പ്രതിഷ്ഠിച്ചു ഒരുക്കിയ മനോഹരമായ വിഷുക്കണിയുടെ പുണ്യത്തെയും കുറിച്ച് വര്‍ണ്ണിച്ചുകൊണ്ടും റിട്ട. ഹൈസ്‌ക്കൂള്‍ അദ്ധ്യപകന്‍ കൂടിയായ ശ്രീ. വര്‍ഗ്ഗീസ് പുതുശ്ശേരി ഈസ്റ്ററിന്റെയും വിഷുവിന്റെയും സന്ദേശം നല്‍കി.
സെക്രട്ടറി ശ്രീ. ജോസ് വര്‍ഗ്ഗീസ് വാര്‍ഷീക റിപ്പോര്‍ട്ടും ജോയിന്റ് ട്രഷറര്‍ ശ്രീ. സജി മത്തായി 2015-16 കാലയളവിലെ വരവ് ചെലവ് കണക്ക് അവതരിപ്പിക്കുകയുണ്ടായി.
കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ഡാന്‍സ് സ്‌കൂള്‍ ടീച്ചര്‍ കലാ മനോജിന്റെ ശിക്ഷണത്തില്‍ കെ.സി.എ അക്കാഡമിയിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ മനം കുളിര്‍പ്പിക്കുന്ന മനോഹരമായ വിവിധ കലാപരിപാടികള്‍ ആഘോഷത്തിന്റെ മാറ്റുകൂട്ടി. ക്ലാസ്സിക് , സെമിക്ലാസ്സിക്, സിനിമാറ്റിക് ഡാന്‍സുകളും ഉള്‍പ്പെട്ട കലാപരിപാടികള്‍ താളലയഭാവങ്ങളോടെ വേറിട്ടു നിന്ന് കാണികളെ സന്തോഷിപ്പിച്ചു.
തദവസരത്തില്‍ തന്നെ 2016 -17 കാലയളവിലേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുക്കുകയും ചെയ്തു.
രുചിവൈഭവം കൊണ്ടും വിഭവസമൃദ്ധികൊണ്ടും മുന്നിട്ടു നിന്ന ഈസ്റ്റര്‍ – വിഷു സ്‌നേഹവിരുന്നോടെ കെ.സി.എയുടെ മറ്റൊരു സ്‌നേഹക്കൂട്ടായ്മക്കു വേണ്ടിയുള്ള കാത്തിരിപ്പിനായ് മധുരിക്കുന്ന ഓര്‍മ്മകളോടെ ഏവരും വിടപറഞ്ഞു.
കെ.സി.എപ്രസിഡന്റ് സോബിച്ചന്‍ കോശിയുടെയും സെക്രട്ടറി ജോസ് വര്‍ഗ്ഗീസിന്റെയും നേതൃത്വത്തില്‍ കെ.സി.എ അക്കാഡമി കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ബിനോയ് ചാക്കോ, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ശ്രീ. റിന്റോ റോക്കി, വൈസ് പ്രസിഡന്റ് ശ്രീ. അനില്‍ പുതുശ്ശേരി തുടങ്ങിയവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കലാപരിപാടികള്‍ അവതരിപ്പിച്ച എല്ലാ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും കമ്മറ്റിയുടെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല