ലിനി ജോസഫ്
കേംബ്രിഡ്ജ്: കേംബ്രിഡ്ജിലെ കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ സെന്റ് ഫിലിപ്പ് ഹോവാര്‍ഡ് കാത്തലിക് ദേവാലയത്തില്‍ വച്ച് നോമ്പുകാല നവീകരണ ധ്യാനം നടത്തപ്പെടുന്നു.
നോമ്പുകാലത്ത് അത്മീയമായി നവീകരിക്കപ്പെടുന്നതിനും, വലിയ ആഴ്ചയിലേക്ക് മാനസികമായി ഒതുങ്ങുന്നതിനുമായി കാഞ്ഞിരപ്പിള്ളി രൂപതയിലെ ആനിക്കാട് ഇടവകയിലെ വികാരിയായി സേവനം അനുഷ്ഠിച്ചുവരുന്ന ഫാ.ജോസഫ് വാഴപ്പനാടി നയിക്കുന്ന ധ്യാനം മാര്‍ച്ച് 25,26,27 തിയ്യതികളിലാണ്. മാര്‍ച്ച് 25(വെള്ളി) ഉച്ചക്ക് 12 മണി മുതല്‍ വൈകീട്ട് 8മണി വരെയും 26ന് (ശനി) രാവിലെ 11മണി മുതല്‍ നാലുമണിവരെയും, സമാപനദിനമായ 27 (ഞായര്‍) ഉച്ചക്ക് 2മണി മുതല്‍ വൈകുന്നേരം 8.30വരെയും ആണ് വചന പ്രഘോഷണം ഒരുക്കിയിരിക്കുന്നത്. കുമ്പസാരത്തിനും, കൗണ്‍സിലിംഗിനും ഉള്ള സൗകര്യം ഉണ്ടായിരിക്കും. ധ്യാനത്തിനുവേണ്ടി ഗാനശുശ്രൂഷ നയിക്കുന്നത് ജൂഢി ആന്റണി ഡിക്സണ്‍ ജോര്‍ജും ആണ്.
ക്രിസ്തുവിന്റെ പീഡനാനുഭവചരിത്രത്തിന്റെ അനുസ്മരണമായി കുരിശിന്റെ വഴി മാര്‍ച്ച് 13 ഞായറാഴ്ച രാത്രി 8മണിക്ക് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു. തുടര്‍ന്ന് നോമ്പുകാലത്തെ എല്ലാ ഞായറാഴ്ചയും പ്രസ്തുത സമയത്ത് തന്നെ കുരിശിന്റെ വഴി ഉണ്ടായിരിക്കും.
എല്ലാവരേയും ഈ നോമ്പുകാല നവീകരണധ്യാനത്തിലേക്ക് ഫാ.മാത്യു വണ്ടാളകുന്നേല്‍ സ്നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് റോബിന് കുര്യാക്കോസ് 07961425750, ടോജോ ചെറിയാന് 07877854744, റോയി വളയത്ത് 07861254248, ലിനി ജോസഫ് 07949148617, ഓമനജോസ് 07898753525, എന്നിവരുമായി ബന്ധപ്പെടുക.
പള്ളിയുടെ വിലാസം
സെന്റ് ഫിലിപ്പ് ഹോവാര്‍ഡ് കാത്തലിക് ചര്‍ച്ച്
33 വാള്‍പോള്‍ റോഡ്
കേംബ്രിഡ്ജ്, CBI3TH
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല