സാബു ചുണ്ടക്കാട്ടില്‍: കേംബ്രിഡ്ജ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം അവിസ്മരണീയമാക്കി കേംബ്രിഡ്ജ് മലയാളികള്‍. കേംബ്രിഡ്ജ് ക്വീന്‍ എഡിത് പ്രൈമറി സ്‌കൂളിന്റെ തിങ്ങി നിറഞ്ഞ ഹാളിലേക്ക് സമ്മാനങ്ങളുമായി ക്രിസ്തുമസ് പാപ്പ കടന്നു വന്നതോട് കൂടി ഈ വര്‍ഷത്തെ കേംബ്രിഡ്ജ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി.
കേംബ്രിഡ്ജ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ പ്രസിഡന്റ് അഡ്വക്കേറ്റ്. ജോസഫ് ചാക്കോയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കാനോന്‍ ജോണ്‍ മിന്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ പരിപാടികള്‍ ഉത്ഘാടനം നിര്‍വ്വഹിക്കുകയും ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടര്‍ ശ്രീകുമാര്‍ സദാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ഫാദര്‍ അലക്‌സ്, ഫാദര്‍ പീറ്റര്‍ വിവിന്‍ സേവ്യര്‍, വിന്‍സന്റ് കുമുന്‍, ബിജലി ജോയി, റാണി കുര്യന്‍ എന്നിവര്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നര്‍, യുകെയിലെ പ്രശസ്ത ഗായകര്‍ അണിനിരന്ന ഗാനമേള എന്നിവയോടു കൂടി ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് സമാപനമായി. ഷിബി സിറിയക് മല്ലപ്പള്ളി, ജോയി വള്ളവന്‍കാട്, അനൂപ്, ടിറ്റി കുര്യാക്കോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല