സാബു ചുണ്ടക്കാട്ടില്‍: കേംബ്രിഡ്ജ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന് നവനേതൃത്വം; അഡ്വ.ജോസഫ് ചാക്കോ പ്രസിഡന്റ്, വിവിന്‍ സേവ്യര്‍ സെക്രട്ടറി. യുകെയിലെ മുന്‍നിര അസോസിയേഷനുകളിലൊന്നായ കേംബ്രിഡ്ജ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ 20172018 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കേംബ്രിഡ്ജ് ക്യൂന്‍ ഏഡിത്ത് സ്‌കൂളില്‍ വച്ച് നടന്ന അസോസിയേഷന്റെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പ്രസിഡന്റായി അഡ്വ.ജോസഫ് ചാക്കോയും സെക്രട്ടറിയായി വിവിന്‍ സേവ്യറിനെയും ട്രഷററായി ഷിബി സിറിയക് വൈസ് പ്രസിഡന്റായി ബിജിലി ജോയി ജോയിന്റ് സെക്രട്ടറിയായി റാണി കുര്യന്‍ എന്നിവരെ തിരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങളായി അനൂപ് ജസ്റ്റിന്‍, അനില്‍ ജോസഫ്, ജോയ് വള്ളവന്‍കോട്ട്, ജോസഫ് ചെറിയാന്‍, സന്തോഷ് മാത്യു, സനല്‍കുമാര്‍, ടിറ്റി കുര്യാക്കോസ്, വിന്‍സന്റ് കുര്യന്‍ എന്നിവരേയും തിരഞ്ഞെടുത്തു.
ഗാനമേളയും വിഭവസമൃദ്ധമായ ഈസ്റ്റര്‍ സദ്യയുമൊക്കെയായി സി. കെ. സി. എ യുടെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു പരിപാടികള്‍ കേംബ്രിഡ്ജ് മലയാളികള്‍ ആഘോഷമാക്കി. പരിപാടികള്‍ക്ക് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ അനൂപ് ജസ്റ്റിന്‍, ടിറ്റി കുര്യാക്കോസ്, ബിജിലി ജോയി, റാണി കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പുതിയ ഭരണസമിതിക്ക് എല്ലാ അംഗങ്ങളുടെയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് പ്രസിഡന്റ് ജോസഫ് ചാക്കോയും സെക്രട്ടറി വിപിന്‍ സേവ്യറും അഭ്യര്‍ത്ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല