അബ്രഹാം ലൂക്കോസ്
കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ 2011 വര്‍ഷത്തെ ആനുവല്‍ ജനറല്‍ ബോഡിയും 2011-2012 വര്‍ഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും, ഫാമിലി മീറ്റും, സ്‌പോര്‍ട്‌സ് ഡേയും സംയുക്തമായി 2011 ജൂലൈ 16 ശനിയാഴ്ച 2 മണി മുതല്‍ കേംബ്രിഡ്ജ് ക്യൂന്‍ എലിസബത്ത് ഹാളില്‍ വെച്ചുനടത്തുന്നതിന് തീരുമാനിച്ച വിവരം അറിയിക്കുന്നു.
ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കുന്ന സ്‌പോര്‍ട്‌സ് പരിപാടിയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധതരം പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നു. വടംവലി, ഓട്ടം സ്പൂണ്‍ റെയ്‌സ്, കാന്റില്‍ റെയ്‌സ്, കപ്പിള്‍ റെയ്‌സ് തുടങ്ങിയ മത്സരങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാവുന്നതാണ്. കൃത്യം 6 മണിക്ക് ക്യൂന്‍ എലിസബത്ത് ഹാളില്‍ വച്ച് പ്രസിഡന്റ് ശ്രീ എബ്രഹാം ലൂക്കോസിന്റെ അധ്യക്ഷതയില്‍ ചേരുന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ വച്ച് 2011-2012 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതുമാണ്. അതിനുശേഷം 7.30ന് ഡിന്നറും കുട്ടികളുടെ കലാപരിപാടിയും ഉണ്ടായിരിക്കും.
ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് സി.എം.എ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന സുവനിറിലേക്കുള്ള സൃഷ്ടികള്‍- കഥ, കവിത, ലേഖനങ്ങള്‍ അനുഭവങ്ങള്‍, എന്നിവയും അസോസിയേഷന്‍ മെമ്പേഴ്‌സിന്റെ കളര്‍ ഫാമിലി ഫോട്ടോയും ആനുവല്‍ ജനറല്‍ ബോഡിയിലോ, അതിനു മുമ്പായോ ഭാരവാഹികളെ എല്‍പ്പിക്കേണ്ടതാണ്. സുവനിയറില്‍ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന നിങ്ങളുടെ വിവാഹവാര്‍ഷിക ഫോട്ടോകള്‍, ജന്മദിന ഫോട്ടോകള്‍, ആദ്യ കുര്‍ബ്ബാന ഫോട്ടോകള്‍ എന്നിവയും ക്ഷണിക്കുന്നു.
സി.എം.എയുടെ ഈ വര്‍ഷത്തെ ആനുവല്‍ ജനറല്‍ ബോഡിയും, സ്‌പോര്‍ട്‌സ് ഡേയും വിജയിപ്പിക്കുന്നതിന് എല്ലാ സി.എം.എ മെമ്പേഴ്‌സിനെയും ഒരിക്കല്‍ കൂടി സി.എം.എ കമ്മറ്റിക്കുവേണ്ടി ക്ഷണിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല