“കര്‍മ്മന്ന്യേ വാദി കാരസ്ത്തെ മാ ഫലേഷു കദാചന
മാ കര്‍മ്മ ഫല ഹേതുര്‍ ഭൂര്‍ മാതെ സംഗോസ്ത്വു കര്‍മ്മണി”
(ഭഗവത് ഗീത)
പ്രവര്‍ത്തിയില്‍ മാത്രമേ നിനക്ക് അധികാരമുള്ളൂ ഫലം നിന്‍റെ സ്വാതന്ത്ര്യത്തില്‍ ഉള്ളതല്ല . നീ ഫലം ഉദ്ദേശിച്ചു പ്രവര്‍ത്തിക്കുന്നവനാകരുത്. അകര്‍മ്മത്തില്‍ ആസക്തിയും ഉണ്ടാവരുത്. 5000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനന്നു അരുളിയ ഉപദേശം ഇന്ന് ആധുനിക ലോകം ആരാധനയോടെ അനുസരിക്കുന്നത്തിന്റെ വ്യക്തമായ തെളിവാണ് കേം ബ്രിഡ്ജ് ഹിന്ദു സമാജ്.
അസത്യത്തില്‍ നിന്ന് സത്യത്തിലേക്ക് പോകുന്നതിലും ഏറെ സത്യത്തില്‍ നിന്ന് പരമോന്നത സത്യത്തിലേക്ക് പോകുവാനുള്ള വഴികളാണ് ഇന്ന് ഏറെ പ്രാധാന്യം. പലരും പല ദൂരങ്ങളിലും പല വീക്ഷണകോണില്‍ നിന്ന് സമുദ്രത്തെ വീക്ഷിക്കുകയാണെങ്കില്‍ ഓരോരുത്തരും കാണുന്നത് അവനവന്‍റെ നിലപാടനുസരിച്ചുള്ള ഭാഗമാണ്. താന്‍ കാണുന്നതാണ് ശരിയായ സമുദ്രം എന്ന് ഓരോരുത്തരും പറയുമെങ്കിലും എല്ലാവരും പറയുന്നത് ശെരിയാണ്. കാരണം എല്ലാവരും കാണുന്നത് വിസ്ത്രിതമായ ഒരേ ഒരു പരപ്പിന്റെ ഭാഗങ്ങള്‍ തന്നെയാണ്.
അതുപോലെ മത ശാസ്ത്രങ്ങളില്‍ വിവിധങ്ങളും വിരുദ്ധങ്ങളുമായ പല വചനങ്ങളും ഉള്ളതായി തോന്നുമെങ്കിലും അവയെല്ലാം സത്യമാണ് എന്തെന്നാല്‍ അവയെല്ലാം അനന്ത സത്യത്തിന്റെ വിവരണങ്ങള്‍ ആണ്. എല്ലാവര്‍ക്കും അറിയാവുന്ന എന്നാല്‍ ആരും കൂടുതല്‍ അറിയാന്‍ മുന്നോട്ടുവരാത്ത ഈ മഹാസത്യത്തെ ആചാര അനുഷ്ടനാങ്ങളുടെ, ഭാരതീയ സംസ്കാരത്തിന്‍റെ, ആത്മീയബോധത്തിന്റെ ഒത്തുചേരളുകളോട് കൂടി ഐക്യബോധത്തിന്റെ മഴവില്‍ കോര്‍ത്തിണക്കി, പാശ്ചാത്യ സംസ്കാരത്തിന്‍റെ പടുകുഴികളില്‍ വീണുപോകാതെ “മാതൃ ദേവോ ഭവ , പിതൃ ദേവോ ഭവ, ആചാര്യ ദേവോ ഭവ” എന്ന ഭാരതീയ പൈതൃകത്തില്‍ അടിയുറച്ചു നില്‍ക്കുവാനുള്ള അറിവും ആത്മധൈര്യവും, കരുത്തും വരും തലമുറയ്ക്ക് നല്‍കുവാനുള്ള ചിന്താബോധാത്തോടുള്ള അദമ്യമായ ആഗ്രഹമാണ് കേംബ്രിഡ്ജ് ഹിന്ദു സമാജ് രൂപകല്പന്ക്ക് പ്രചോദനമായത്.
ഒക്ടോബര്‍ ഒന്നിന് നടക്കുന്ന ഈ ചരിത്ര മുഹൂര്തത്തിനു തിരിതെളിയ്ക്കാന്‍ സമാജത്തിന്റെ ക്ഷണനം സ്വീകരിച്ചു ഈ വേദി ധന്യമാക്കാന്‍ എത്തുന്നത് പരമ പൂജനീയ സ്വാമി ബി എസ് തീര്‍ത്ഥ മഹാരാജ് ആണ്. ഭഗവത് ഗീതയുടെ സ്വാധീനം ആധുനിക ജീവിതത്തില്‍ കൂടി തെളിയിച്ചു കൊടുത്ത മഹാനുഭാവനാണ് സ്വമിജികള്‍.
ഒക്ടോബര്‍ ഒന്നിന് നടക്കുന്ന ചടങ്ങില്‍ സ്വാമിജി കേം ബ്രിഡ്ജ് ഹിന്ദു സമാജ് ഔദ്യോകികമായി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 3 മണിക്ക് ആരംഭിക്കുന്ന വിവിധ പരിപാടികള്‍ ഭാരതീയ സംസ്ക്കാരത്തിന്റെ നിറമാര്‍ന്ന തൂവലുകള്‍ ആയിരിക്കും. സ്വാഗത പ്രസംഗം, ഭാജനമാല, ഭക്തി ഗാനമേള, നൃത്തം, ഭഗവത് വാണി, അന്നദാനം ഇന്നവയായിരിക്കും മുഖ്യ പരിപാടികള്‍. നിത്യ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന പ്രശനങ്ങളെ എങ്ങനെ ലെളിതമായ രീതിയില്‍ നേരിടാം, ഭയ ഭ്രമങ്ങള്‍ ഇല്ലാതെ എങ്ങനെ ജീവിത നൌക മുന്നോട്ടു നയിക്കാം അതിനുള്ള വഴികള്‍, തുടങ്ങിയ മുഖ്യ ധാരകള്‍ സ്വാമിജിയുടെ പ്രഭാഷണ വിഷയങ്ങള്‍ ആയിരിക്കും. ജാതി മത വര്‍ണ വര്‍ഗ്ഗ ഭേദമന്യേ എല്ലാവര്‍ക്കും സൌജന്യ പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. ഈ പുണ്യ കര്‍മ്മത്തില്‍ പങ്കെടുക്കുവാന്‍ സര്‍വ്വജന സമൂഹത്തെയും സമാജം ഹാര്‍ദവം ആയി സ്വാഗതം ചെയ്യുന്നു.
തീയതി: ഒക്ടോബര്‍ 1st 2011 .
Time : 3 pm to 7pm
അഡ്രെസ്സ് : Queen Edith Primary School Hall , CB1 8QP .
ഏവരുടെയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്
സുരേഷ് ജി (ചീഫ് കോര്‍ഡിനേറ്റര്‍, കേം ബ്രിഡ്ജ് ഹിന്ദു സമാജ് )
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല