സജീവ് സെബാസ്റ്റ്യന്‍: വര്‍ഷങ്ങളായ വളരെ വ്യത്യസ്തമായി പ്രവര്‍ത്തനങ്ങളാല്‍ മുന്നേറികൊണ്ടിരിക്കുന്നതും യു കെ യില്‍ സ്വന്തമായി ബസ് സര്‍വീസ് ഉള്ള ഏക അസോസിയേഷനുമായ കേരള ക്ലബ് നനീട്ടന്റെ നവ സാരഥികളെ തിരഞ്ഞെടുത്തു .കഴിഞ്ഞ ദിവസം നനീട്ടനിലെ ഔര്‍ ലേഡി ഓഫ് എ ഞെല്‍സ് പാരിഷ് ഹാളില്‍ നടന്ന വാര്‍ഷിക പൊതു യോഗത്തിലാണ് ക്ലബ്ബിന്റെ നവ സാരഥികളെ തിരഞ്ഞെടുക്കപ്പെട്ടത്.
കേരള ക്ലബ് നനീട്ടന്റെ പുതിയ പ്രസിഡന്റ് ആയി ജോബി ഐത്തിലും സെക്രട്ടറി ആയി ജിറ്റോ ജോണും ട്രഷറര്‍ ആയി ബിന്‍സ്‌മോന്‍ ജോര്‍ജ്ജും ജോയിന്റ് സെക്രട്ടറി ആയി പ്രിന്‍സ് ജോസഫും തിരഞ്ഞെടുക്കപ്പെട്ടു.
ക്ലബ്ബിന്റെ പി ര്‍ ഒ ആയി സെന്‍സ് ജോസ് കൈതവേലിലും അഡ്‌വൈസര്‍ ആയി അഡ്വക്കേറ്റ് ബെന്നി ജോസും പ്രവര്‍ത്തിക്കും. ക്ലബ്ബിന്റെ കരാട്ടെ കോര്‍ഡിനേറ്റര്‍ ആയി സജീവ് സെബാസ്‌റ്യനും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയി ജോ ചാമക്കാലയും തിരഞ്ഞെടുക്കപ്പെട്ടു.
സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ആയി ഷിജോ മാത്യുവും യൂത്തിന്റെ കോര്‍ഡിനേറ്റര്‍ ആയി സ്‌നേഹ സെന്‍സിനെയും തിരഞ്ഞെടുത്തു .നിരവധി പ്രോഗ്രാമുകളാണ് ഈ വരും വര്‍ഷത്തേക്ക് കേരള ക്ലബ് നനീട്ടന്റെ അണിയറയില്‍ തയ്യാറായി കൊണ്ടിരിക്കുന്നത് അതില്‍ ഏറ്റവും അടുത്തു നടക്കുന്നത് കേരള ക്ലബ് നനീട്ടന്‍ കഴിഞ്ഞ മുന്ന് വര്‍ഷങ്ങളിലായി നടത്തിവരുന്ന ഓണത്തിനോടനുബന്ധിച്ചു നടത്തിവരുന്ന ഓള്‍ യു കെ ചീട്ടുകളി മത്സരം ആണ് .മൂന്നാമത് ഓള്‍ യു കെ ചീട്ടുകളി മത്സരങ്ങള്‍ ഈ വരുന്ന ജൂലൈ 15 ,16 തിയതികളിലാണ് നടത്തുവാന്‍ തീതീരുമാനിച്ചിരിക്കുന്നത്.
മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ആകര്‍ഷകമായ ക്യാഷ് അവാര്‍ഡുകളും മറ്റ് സമ്മാനങ്ങളാണ് ഈ വര്‍ഷത്തെ വിജയികളെ കാത്തിരിക്കുന്നത്.മുന്‍ വര്‍ഷങ്ങളില്‍ കേരള ക്ലബ് നനീട്ടന് നല്‍കിയിട്ടുള്ള പ്രോത്സാഹനങ്ങള്‍ക്കും സഹരണത്തിനും നന്ദി പറയുന്നതോടൊപ്പം ക്ലബ്ബിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഏവരുടെയും സഹായവും സഹരണവും അഭ്യര്‍ഥിക്കുന്നതോടൊപ്പം യു കെ യിലെ എല്ലാ ചീട്ടുകളി പ്രേമികളെയും ജൂലൈ 15 ,16 തിയതികളില്‍ നടക്കുന്ന ഓള്‍ യു കെ ചീട്ടുകളി മത്സരങ്ങളിലേക്കു ഹൃദയപൂര്‍വം ക്ഷണിക്കുകയും ചെയ്യുന്നതായി കേരള ക്ലബ് നനീട്ടനു വേണ്ടി ക്ലബ് പ്രസിഡന്റ് ജോബി ഐത്തില്‍ അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല