ബാല സജീവ് കുമാര്‍: യു.കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മ ജനകീയ പിന്തുണയോടെ കേരള സര്‍ക്കാരുമായി സഹകരിച്ച് സംസ്ഥാന ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് പിന്തുണയേകുന്നതിന് യു.കെയില്‍ വള്ളംകളി ഉള്‍പ്പെടെയുള്ള വന്‍ പരിപാടി നടത്തുവാനൊരുങ്ങുന്നു. കേരള സര്‍ക്കാരിന്റെ ടൂറിസം, സാംസ്‌ക്കാരികം, പ്രവാസികാര്യം എന്നീ? വകുപ്പുകളുമായി സഹകരിച്ചാവും ഇത് നടത്തപ്പെടുന്നത്. വള്ളംകളിയോടൊപ്പം തന്നെ കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളും നൃത്ത ഇനങ്ങളുമെല്ലാം ഉള്‍പ്പെടെയുള്ള സ്റ്റേജ് പ്രോഗ്രാമുകളും അരങ്ങേറുന്നതാണ്. കൂടാതെ കേരളത്തെപ്പറ്റി കൂടുതല്‍ വിവിരങ്ങള്‍ മറ്റുള്ളവര്‍ക്ക് വ്യക്തമാക്കുന്നതിന് കേരളീയ തനിമയോട് കൂടിയ വിവിധ മേഖലയില്‍ നിന്നുള്ള സ്റ്റാളുകള്‍ ഉള്‍പ്പെടുന്ന വിപുലമായ പ്രദര്‍ശനവും ഉണ്ടായിരിക്കും. ഈ പരിപാടികള്‍ നടത്തുന്നതിന് അനുയോജ്യമായ എല്ലാവിധ സൗകര്യവും ഉള്ള മിഡ്?ലാന്റ്‌സിലെ വാര്‍വിക്?ഷെയറിലാണ് 2017 ജൂലൈ 29 ശനിയാഴ്ച്ച വള്ളംകളിയും പ്രദര്‍ശനം ഉള്‍പ്പെടെയുള്ള അനുബന്ധ പരിപാടികളും നടത്തപ്പെടുന്നത്.
കഴിഞ്ഞ ഫെബ്രുവരി 21,22 തീയതികളില്‍ സംസ്ഥാന സാംസ്‌ക്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്‍ സംഘടിപ്പിച്ച പ്രവാസി ശില്പശാലയില്‍ പ്രത്യേകക്ഷണം സ്വീകരിച്ച് യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് പങ്കെടുത്തിരുന്നു. ഇതിനോടനുബന്ധിച്ച് യു.കെയില്‍ ടൂറിസംസാംസ്‌ക്കാരിക വകുപ്പുകളുടെ സഹകരണത്തോടെ യുക്മയുടെ നേതൃത്വത്തില്‍ നടപ്പിലാക്കാനാവുന്ന പരിപാടികളുടെ കരട് രൂപരേഖയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരായ ശ്രീ കടകംപള്ളി സുരേന്ദ്രന്‍, ശ്രീ എ.കെ ബാലന്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച വിശദമായ പ്രൊപ്പോസല്‍ നല്‍കുന്നതിനുള്ള ബഹു. മന്ത്രിമാരുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ മാസം യുക്മ ദേശീയ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസ് നാട്ടിലെത്തി ബന്ധപ്പെട്ട വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് യുക്മയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ പരിപാടിയ്ക്ക് കേരളാ ടൂറിസത്തിന്റെ പൂര്‍ണ്ണമായ പിന്തുണ ഉറപ്പായിരിക്കുന്നത്. നോര്‍ക്ക ഉള്‍പ്പെടെയുള്ള കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഈ പരിപാടിയോട് അനുബന്ധിച്ച് സഹകരിക്കുന്നതാണ്.
കേരള സംസ്ഥാനത്തിന്റെ ടൂറിസം പ്രമോഷന്‍, കുടിയേറ്റക്കാരും തദ്ദേശീയരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക, കേരളീയ സംസ്‌ക്കാരവും, കലാകായിക പാരമ്പര്യവും, ഭക്ഷണവൈവിധ്യവുമെല്ലാം ബ്രിട്ടണിലെ ഉള്‍പ്രദേശങ്ങളില്‍ പോലും പരിചയപ്പെടുത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് യുക്മ ഈ ബൃഹത്തായ പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്നത്. യുക്മ നേതൃത്വം നല്‍കുമ്പോള്‍ തന്നെ ഈ പദ്ധതിയുമായി സഹകരിക്കുന്നതിന് താത്പര്യമുള്ള യു.കെയിലെ എല്ലാ മലയാളികളേയും ഉള്‍പ്പെടുത്തുന്നതിനാണ് യുക്മ ദേശീയ നേതൃത്വം തീരുമാനമെടുത്തിട്ടുള്ളത്.
പരിപാടിയുടെ നടത്തിപ്പിന് ആവശ്യമായ ആദ്യഘട്ട നടപടികള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിന് വേണ്ടി താഴെ പറയുന്നവരെ യുക്മ ദേശീയ കമ്മറ്റി സ്വാഗതസംഘം ഭാരവാഹികളായി നിയോഗിച്ചു.
ചെയര്‍മാന്‍ : മാമ്മന്‍ ഫിലിപ്പ്
ചീഫ് ഓര്‍ഗനൈസര്‍: റോജിമോന്‍ വര്‍ഗ്ഗീസ്
ജനറല്‍ കണ്‍വീനര്‍ : അഡ്വ. എബി സെബാസ്റ്റ്യന്‍
പ്ലാനിങ് & ലീഗല്‍ ഓഫീസര്‍: അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍
ഗവണ്‍മെന്റ് & ഒഫീഷ്യല്‍ ലെയ്‌സണിങ്: അഡ്വ. സന്ദീപ് ആര്‍ പണിക്കര്‍ , പ്രിയ കിരണ്‍
ഫിനാന്‍സ് കണ്‍ട്രോളര്‍: അലക്‌സ് വര്‍ഗ്ഗീസ്
ബോട്ട് റേസ് & ടീം മാനേജ്‌മെന്റ്: ജയകുമാര്‍ നായര്‍, ജേക്കബ് കോയിപ്പള്ളി, തോമസുകുട്ടി ഫ്രാന്‍സിസ്, ജോഷി സിറിയക്
പബ്ലിസിറ്റി: സുജു ജോസഫ്
മീഡിയ മാനേജ്‌മെന്റ്: ഷൈമോന്‍ തോട്ടുങ്കല്‍
എക്‌സിബിഷന്‍ : ടിറ്റോ തോമസ്, ഡിക്‌സ് ജോര്‍ജ്
ഇന്‍വിറ്റേഷന്‍: ഡോ. ദീപ ജേക്കബ്, ഓസ്റ്റിന്‍ അഗസ്റ്റിന്‍, സിന്ധു ഉണ്ണി
കള്‍ച്ചറല്‍ പ്രോഗ്രാം: ജെയ്‌സണ്‍ ജോര്‍ജ്, ജോര്‍ജ്കുട്ടി എണ്ണംപ്ലാശ്ശേരില്‍, ജനേഷ് നായര്‍, അനീഷ് ജോണ്‍
മള്‍ട്ടി കള്‍ച്ചര്‍ കോര്‍ഡിനേഷന്‍: സജീഷ് ടോം
ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ മാനേജ്‌മെന്റ്: സുരേഷ് കുമാര്‍ ഒ.ജി
ഐ.ടി സപ്പോര്‍ട്ട്: ഷിജു മാത്യു, അഫ്ഫാാന്‍ റഹ്?മാന്‍
പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നതിന് തയ്യാറായിട്ടുള്ളവരെ ഉള്‍പ്പെടുത്തി ഘട്ടം ഘട്ടമായി സ്വാഗതസംഘം വിപുലീകരിക്കുന്നതാണെന്ന് ചെയര്‍മാന്‍ മാമ്മന്‍ ഫിലിപ്പ് അറിയിച്ചു. എല്ലാ യു.കെ മലയാളികളുടേയും പങ്കാളിത്തവും സഹകരണവും ഈ പരിപാടിയ്ക്ക് യുക്മ പ്രതീക്ഷിക്കുന്നുണ്ട്. വള്ളംകളിയുടെ നിയമാവലി ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ വരും ദിവസങ്ങളില്‍ വിവിധ മാധ്യമങ്ങളിലൂടെയും യുക്മ വെബ്‌സൈറ്റിലൂടെയും പ്രസിദ്ധീകരിക്കുന്നതാണ്.
പരിപാടിയുടെ വിശദ വിവരങ്ങള്‍ക്ക്; മാമ്മന്‍ ഫിലിപ്പ്: 07885467034, സ്‌പോണ്‍സര്‍ഷിപ്പ് വിവരങ്ങള്‍ക്ക്; റോജിമോന്‍ വര്‍ഗ്ഗീസ്: 07883068181, ടീം രജിസ്‌ട്രേഷന്; ജയകുമാര്‍ നായര്‍: 07403223066 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല