യു.കെയിലെ മലയാളികള്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന ‘കേരളാ പൂരം 2018’ലെ പ്രധാന ഇനമായ മത്സരവള്ളംകളിയുടെ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള റോഡ് ഷോ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി വിജയകരമായി പര്യടനം തുടരുന്നു. ചരിത്രപ്രസിദ്ധമായ ഓക്സ്ഫോര്‍ഡ് പട്ടണത്തിനു സമീപമുള്ള ഫാര്‍മൂര്‍ റിസര്‍വോയറിലാണ് ജൂണ്‍ 30 ശനിയാഴ്ച്ച വള്ളംകളി മത്സരം നടക്കുന്നത്.
യു.കെയിലെ എല്ലാ പ്രധാന നഗരങ്ങളിലും വിജയികള്‍ക്ക് നല്കുന്ന എവറോളിങ് ട്രോഫിയുമായിട്ടാണ് റോഡ് ഷോ എത്തുന്നത്. കേരള ലളിതകലാ അക്കാദമിയുടെ അവാര്‍ഡ് ജേതാവായ ശില്പി അജയന് വി. കാട്ടുങ്ങല്‍ രൂപകല്പന ചെയ്ത് നിര്‍മ്മിച്ച ചുണ്ടന് വള്ളത്തിന്റെ രൂപത്തിലുള്ള എവര്‍റോളിങ് ട്രോഫിയാണിത്. ട്രോഫിയുമായി എത്തിച്ചേരുന്ന എല്ലാ സ്ഥലങ്ങളിലേയും മലയാളി അസോസിയേഷന് ഭാരവാഹികളുടേയും മറ്റ് സാമൂഹിക സാംസ്ക്കാരിക സംഘടനാ നേതാക്കന്മാരുടേയും നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കുന്നത്.
റോഡ് ഷോ പര്യടനത്തിന്റെ ഭാഗമായി ലണ്ടന്‍ ഈസ്റ്റ്ഹാമിലെ തട്ടുകട റസ്റ്റോറന്റിലെത്തിയ ഫ്രണ്ട്സ് ഓഫ് ലണ്ടന്‍ ചെയര്മാന് ടോണി ചെറിയാന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ബോട്ട് റേസ് കണ്‍വീനര്‍ ജേക്കബ് കോയിപ്പള്ളി എന്നിവരാണ് ട്രോഫിയുമായി എത്തിയത്. കേരളാ പൂരം 2018 സ്പോണ്സര് കൂടിയായ തട്ടുകട റസ്റ്റോറന്റ് മാനേജിങ് ഡയറക്ടര്‍ ബിജു ഗോപിനാഥ്, ജെയ്സണ്‍ ജോര്‍ജ്ജ്, തോമസ് പുളിക്കന്‍, ഡെല്‍ബര്‍ട്ട് മാണി, ഷാജന് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
യു.കെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ നോട്ടിങ്ഹാമിലെ എന്‍.എം.സി.എയുടെ നേതൃത്വത്തില്‍ നോട്ടിങ്ഹാം ഡണ്‍കിര്‍ക് ഹാളില്‍ വച്ച് ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയത്. യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ദേശീയ കമ്മറ്റി അംഗം സുരേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള റോഡ് ഷോ പര്യടനത്തിന് എന്‍.എം.സി.എ നേതൃത്വത്തിനൊപ്പം മിഡ്?ലാന്റ്സ് റീജണല്‍ ഭാരവാഹികള്‍ കൂടിയെത്തിയത് ആവേശം ഇരട്ടിയാക്കി. എന്‍.എം.സി.എ ഇത്തവണ അസോസിയേഷന് നേതൃത്വത്തില്‍ തന്നെ ടീമുമായിട്ടാണ് വള്ളംകളി മത്സരത്തിനെത്തുന്നത്. എന്‍.എം.സി.എ നേതാക്കളായ ലിജോ ജോണ്‍, റോയ് ജോര്‍ജ്, അഭിലാഷ് തോമസ്, സാവിയോ ജോസ്, രാജേഷ് മാമ്പ്ര, സനോജ് മാത്യു, ജോസഫ് മുള്ളങ്കുഴി, അശ്വിന് ജോസ്, സ്മിത മാത്യു എന്നിവര്‍ പ്രസംഗിച്ചു. യുക്മ റീജിയണല്‍ ഭാരവാഹികളായ ഡിക്സ് ജോര്‍ജ്, സന്തോഷ് തോമസ്, പോള്‍ ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല