കേരള കോണ്‍ഗ്രസ് ഷെഫീല്‍ഡ് യൂണിറ്റിന് വര്‍ണാഭമായ തുടക്കം. കഴിഞ്ഞ ദിവസം ഷെഫീല്‍ഡില്‍ ചേര്‍ന്ന യോഗം കേരള കോണ്‍ഗ്രസ് സ്ഥാപക കാലം മുതലുള്ള പ്രവര്‍ത്തകനും കുമാരനെല്ലൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ സ്റ്റാന്റ്റിംഗ് കമ്മറ്റി ചെയര്‍മാനുമായ കെ.ടി.ചാക്കോ കുഴിച്ചാലില്‍ ഭദ്രദീപം തെളിയിച്ച് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.
തദവസരത്തില്‍ യൂണിറ്റ് ഭാരവാഹികളായി പ്രസിഡന്റ് അലക്‌സ്‌മോന്‍ ബേബി, സെക്രട്ടറി മാട്ടില്‍ ജോണ്‍, ട്രഷറര്‍ റെക്‌സ് ജോസ്, വൈസ് പ്രസിഡന്റ് റൂബി ജോസഫ്, ജോയിന്റ് സെക്രട്ടറി ബിജു ജേക്കബ് എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ലിയോസെബി, ജെറി സ്റ്റീഫന്‍, ജോജി ഫിലിപ്പ്, വിപിന്‍ ജോസ്, അഭിലാഷ് ആനന്ദ് എന്നിവരെയും രക്ഷാധികാരിയായി ജോസ് മാത്യുവിനെയും നാഷണല്‍ കമ്മിറ്റി അംഗങ്ങളായി ബിജോമോന്‍ കുഴിച്ചാലില്‍, ബെന്നി ജോര്‍ജ് എന്നിവരെയും തിരഞ്ഞെടുത്തു.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കെ.എം.മാണിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് യൂണിറ്റ് പിന്തുണ പ്രഖ്യാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല