ചെറിയാന്‍ അലക്‌സ്(പ്രസിഡന്റ്), ബീനാ സെന്‍സ്(വൈസ് പ്രസിഡന്റ്), ബിന്‍സ് ജോര്‍ജ്(സെക്രട്ടറി), ബെന്നി ജോസഫ്(ജോയിന്റ് സെക്രട്ടറി).
കേരള ക്ലബ്ബ് നനീറ്റന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കര്‍മ്മ രംഗത്ത് ശേഷി തെളിയിച്ച പുതിയ നേതൃത്വത്തിന് ക്ലബ്ബിന് പുതിയ ദിശാബോധം നല്‍കുമെന്ന് പ്രത്യാശിക്കുന്നതായി സ്ഥാനമൊഴിയുന്നവര്‍ പറഞ്ഞു.
ക്ലബ്ബിന്റെ പുതിയ പ്രസിഡണ്ടായി (ഷിബു) ചെറിയാന്‍ അലക്‌സിനെയും വൈസ് പ്രസിഡണ്ടായി ബീനാ
സെന്‍സി നേയും, സെക്രട്ടറിയായി ബിന്‍സ് ജോര്‍ജിനെയും, ജോ.സിക്രട്ടറിയായി മത്തായിയെയും ട്രെഷററായി സജീവ് സെബാസ്റ്റിയനെയും തിരഞ്ഞെടുത്തു.
ക്ലബ്ബിന്റെ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുന്നതിനായി കലാ-കായിക രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ജോബി ഐത്തിലിനെയും, പബ്ലിസിറ്റി കണ്‍വീനറായി സെന്‍സ് കൈതവേലിനെയും ക്ലബ്ബിന്റെ ലീഗല്‍ അഡൈ്വസറായി ബെന്നി ജോസിനെയും നിയോഗിച്ചു.
മുന്‍ കമ്മിറ്റി തുടങ്ങിവച്ച ‘ കാരുണ്യ ഭവനം’ പദ്ധതിപോലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് പുതിയ ഭാരവാഹികള്‍ പറഞ്ഞു.
സജീവ് സെബാസ്റ്റിയന്‍(ട്രഷറര്‍), ബെന്നി തോസ്-സോളിസിറ്റര്‍(ലീഗല്‍ അഡൈ്വസര്‍), സെന്‍സ് ജോസ്(പി.ആര്‍.ഒ), വി.വി അബ്രഹാം(കരിയര്‍ ഡെവലപ്‌മെന്റ് ഓര്‍ഗനൈസര്‍), ജോബി സിറിയക്(കോര്‍ഡിനേറ്റര്‍)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല