കഴിഞ്ഞ ഒരുവര്‍ഷത്തെ മാതൃകാപരവും നിസ്വാര്‍ത്ഥവുമായി കര്‍മ്മപരിപാടികള്‍ സംഘടിപ്പിച്ച് മലയാളികള്‍ക്കിടയില്‍ ശ്രദ്ധപിടിച്ചുപറ്റിയ കേരളക്ലബ്ബ് നനീറ്റന്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ അതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു.
വാര്‍ഷികാഘോഷം ഏപ്രില്‍ 30ന് ഔവര്‍ ലേഡി ഓഫ് ഏഞ്ചല്‍സ് ചര്‍ച്ച് ഹാളില്‍ വൈകുന്നേരം ആറ് മണിമുതല്‍ വര്‍ണാഭമായ പരിപാടികളോടെ ആഘോഷിക്കും.
കുട്ടികളുടെ സര്‍വ്വതോന്‍മുഖമായ വളര്‍ച്ച ലക്ഷ്യം വെച്ചുള്ള ക്ലബ്ബ് ഇത്തവണ മിഡ്‌ലാന്‍ഡിലെ പ്രഗല്‍ഭരെ അണിനിരത്തി അവതരിപ്പിക്കുന്ന മാജിക്‌ഷോയും ഇംഗ്ലീഷ് നൃത്തരൂപങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന രണ്ട് മണിക്കൂര്‍ ഡാന്‍സ് ഷോയും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.
മലയാളികള്‍ക്കിടയില്‍ കാരുണ്യത്തിന്റെ ഉറവ വറ്റിയിട്ടില്ലെന്ന് തെളിയിച്ച ക്ലബ്ബിന്റെ മറ്റൊരു സ്വപ്‌നപദ്ധതിയായ കാരുണ്യഭവനം പദ്ധതിയുടെ ഭാഗമായി ക്ലബ്ബ് സ്വരൂപിച്ച ധനസഹായം ചടങ്ങില്‍വെച്ച് വിതരണം ചെയ്യുന്നതാണ് എന്ന് ഭാരവാഹികളായ ബെന്‍സ് കൈതവേലില്‍, സജിവ് സെബാസ്റ്റ്യന്‍, ജോബി ഐത്തില്‍, ബിന്‍സ് ജോര്‍ജ്ജ് എന്നിവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല