തിരുവനന്തപുരം: മികച്ച സിനിമയ്ക്കുള്ള ഇക്കൊല്ലത്തെ കേരള ഫിലിംക്രിട്ടിക്സ് അവാര്‍ഡ് ‘പ്രണയ’ത്തിന്. ‘പ്രണയ’ത്തിലൂടെ മോഹന്‍ലാല്‍ മികച്ച നടനായും ‘ഇന്ത്യന്‍ റുപ്പി’യിലെ അഭിനയത്തിലൂടെ റീമാ കല്ലിങ്കല്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
‘പ്രണയം’ സംവിധാനം ചെയ്ത ബ്ലെസിയാണ് മികച്ച സംവിധായകനെന്ന് ഫിലിം ക്രിട്ടിക്സ് അസോസിയേഷന് പ്രസിഡന്റ് തേക്കിന്‍കാട് ജോസഫ്, വൈസ് പ്രസിഡന്റുമാരായ പൂവപ്പള്ളി രാമചന്ദ്രന് നായര്‍, പ്രൊഫ. വിശ്വമംഗലം സുന്ദരേശന്, വട്ടപ്പാറ രാമചന്ദ്രന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കവി ഒ.എന്‍.വി. കുറുപ്പിനെ ‘ചലച്ചിത്രരത്നം’ പുരസ്കാരം നല്കി ആദരിക്കും. ഉറുമി, ഇന്ത്യന്റുപ്പി എന്നീ ചിത്രങ്ങളിലെ അഭിനയം പൃഥ്വിരാജിനെ സ്പെഷ്യല്‍ ജൂറി അവാര്‍ഡിന് അര്‍ഹനാക്കി.
‘ഊമക്കുയില്‍ പാടുമ്പോള്‍’ എന്ന ചിത്രത്തിനും സ്പെഷ്യല്‍ ജൂറി പുരസ്കാരം ലഭിച്ചു. 50,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം. മികച്ച നടന്, നടി, സംവിധായകന്, രണ്ടാമത്തെ ചിത്രം എന്നിവയ്ക്ക് 25000 രൂപയും ശില്പവും പ്രശസ്തി പത്രവും ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല