1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2012

പാരീസ്:കള്ളന്‍ കപ്പലില്‍ത്തന്നെയെന്ന് ഒടുവില്‍ രാജകുടുംബത്തിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ബോധ്യമായി. പാരീസില്‍ സ്വകാര്യനിമിഷങ്ങള്‍ പങ്കുവയ്ക്കാനെത്തിയ ഡച്ചസ് ഓഫ് കേംബ്രിഡ്ജ് കെയ്റ്റിന്റെ നഗ്‌ന ചിത്രങ്ങളെടുത്ത ഫോട്ടോഗ്രാഫര്‍ ഫ്രാന്‍സില്‍ താമസിക്കുന്ന യുകെ നിവാസിയാണെന്ന് വെളിപ്പെടുത്തലിനെത്തുടര്‍ന്നാണിത്. 15 മില്യന്‍ പൗണ്ട് വിലവരുന്ന ദിയോറ്റ് എന്ന ആഡംബര വിനോദസഞ്ചാരകേന്ദ്രത്തിലാണ് രാജകുമാരനും യുവരാറാണിയും കഴിഞ്ഞിരുന്നത്. ബ്രട്ടീഷ് രാജ്ഞിയുടെ അനന്തരവന്‍ വിസ്‌കൗണ്ട് ലിന്‍ലിയാണ് വിനോദകേന്ദ്രത്തിന്റെ ഉടമസ്ഥന്‍. അതിനാല്‍ സ്വഭാവികമായും അന്വേഷണം ഇയാളിലേക്ക് നീങ്ങുകയാണ്. അതിനിടെ ഫോട്ടോ പകര്‍ത്തിയ സ്ഥലവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഹോട്ടല്‍മുറിയില്‍ നിന്നും അരമൈല്‍ അകലെയുള്ള ഭാഗത്താണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

അതിനിടെ കേറ്റിന്റെ നഗ്നചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച ക്ലോസറിന്റെ ഓഫീസില്‍ ഇന്നലെ റെയ്ഡ് നടത്തിയ അധികൃതര്‍ നിരാശരായി. ചിത്രംപകര്‍ത്തിയ ആളെ സംബന്ധിക്കുന്ന യാതൊരുവിധ തെളിവുകളും അധികൃതര്‍ക്ക് ലഭിച്ചില്ല. ലോകത്തില്‍ മറ്റാര്‍ക്കും കിട്ടാത്ത ചിത്രങ്ങള്‍ എന്ന തലവാചകത്തോടെയാണ് ക്ലോസര്‍ കേറ്റിന്റെ ചിത്രങ്ങള്‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. കറുപ്പും വെളുപ്പും കലര്‍ന്ന ബിക്കിനി അണിഞ്ഞ് ടെറസിന് മുകളില്‍ നില്‍ക്കുന്നതാണ് ചിത്രം.മാഗസിന്റെ കവര്‍പേജില്‍ ചിത്രത്തോടൊപ്പം ഉള്ളിലെ അഞ്ചു പേജുകളും കേറ്റിന്റെ ചൂടന്‍ ചിത്രത്തിനായി മാറ്റിവച്ചിരുന്നു. അവധി ആഘോഷിക്കാന്‍ രണ്ടാഴ്ചമുമ്പ് ഫ്രാന്‍സിലെത്തിയപ്പോള്‍ പാപ്പരാസികള്‍ എടുത്തതാണ് ചിത്രമെന്നായിരുന്നു ആദ്യധാരണ. അതാണ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.