സ്വന്തം ലേഖകന്‍: കൈക്കുഞ്ഞുമായി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പോയ ബ്രിട്ടീഷുകാരി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 26 കാരിയായ തരീന ഷകീല്‍ ഭീകര സംഘടനയില്‍ അംഗമായി ഭീകര പ്രവര്‍ത്തനം വളര്‍ത്താന്‍ സഹായിച്ചതായി കോടതി നിരീക്ഷിച്ചു. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും.
ഒരു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെയുംകൊണ്ട് ഇവര്‍ വിമാനമാര്‍ഗം തുര്‍ക്കിയിലേക്ക് പോയി, അവിടെനിന്ന് സിറിയയിലെത്തി മൂന്നുമാസം ചെലവഴിച്ചശേഷം ബ്രിട്ടണിലേക്ക് തിരിച്ചുവരികയായിരുന്നു. ലണ്ടനിലെ ഹീത്രുവിമാനത്താവളത്തില്‍വച്ചാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ബ്രിട്ടനില്‍നിന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആകര്‍ഷിക്കപ്പെട്ട ആദ്യയുവതിയാണ് തരീന ഷക്കീല്‍ എന്ന് കരുതുന്നു.
എന്നാല്‍, വിചാരണവേളയില്‍ ഇവര്‍ കുറ്റം നിഷേധിച്ചു. മെച്ചപ്പെട്ട ജീവിതംതേടിയാണ് സിറിയയിലേക്ക് പോയതെന്നും ശരിയത്ത് നിയമത്തിനു കീഴില്‍ ജീവിക്കാനാണ് ആഗ്രഹിച്ചതെന്നും അവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല