സാബു ചുണ്ടക്കാട്ടില്‍: കൈപ്പുഴ സംഗമത്തിന്റെ പത്താം വാര്‍ഷികവും ഇടവക മദ്ധ്യസ്ഥനായ
സെന്റ്. ജോര്‍ജിന്റെ തിരുന്നാളും ജൂണ്‍ 24ന് വോസ്റ്റര്‍ഷെയറില്‍ വച്ച് നടത്തപ്പെടുന്നു. തങ്ങളുടെ സഹപാഠികളെയും നാട്ടുകാരെയും കാണുവാനും ബന്ധങ്ങള്‍ പുതുക്കുവാനും ഉള്ള ഒരു അവസരമായിട്ടാണ് കൈപ്പുഴക്കാര്‍ 10 വര്‍ഷമായി തങ്ങളുടെ സംഗമത്തിനെ കാണുന്നത്. ജൂണ്‍ 24 ന് 10 മണിക്ക് തിരുനാള്‍ കുര്‍ബാനയോട് കൂടി തിരുന്നാള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ കൈപ്പുഴ നിവാസികളുടെ കലാകായിക പരിപാടികള്‍ അരങ്ങേറുന്നതും ആയിരിക്കും. ഈ ദശാബ്ദി വര്‍ഷം മോടി പിടിപ്പിക്കുന്നതിനായി കൈപ്പുഴ സാബുവും സംഘവും അവതരിപ്പിക്കുന്ന നാടകം ഉണ്ടായിരിക്കുന്നതാണ്. എല്ലാ കൈപ്പുഴ നിവാസികളെയും സാദരം ക്ഷണിച്ചു കൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോബി ലൂക്കോസ്: 07411317991
ജിജോ കിഴക്കേക്കോട്ടില്‍: 07961927956
വേദി:
WARNDON YOUTH AND COMMUNITY CENTRE
SHAP DRIVE
WARNDON
WORCESTER
WR49NX
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല