നിരോധിക്കപ്പെട്ട കൊക്കയ്ൻ കൈവശം വച്ചതിന് മലയാളത്തിലെ യുവനടനടക്കം അഞ്ചു പേർ പോലീസ് പിടിയിലായി. അടുത്ത കാലത്ത് പുറത്തിറങ്ങിയ ഇതിഹാസ എന്ന ചിത്രത്തിലെ നായകൻ ഷൈൻ ടോം ചാക്കോയാണ് പിടിയിലായത്.
ഒരു സഹ സംവിധായകനും നാലും മോഡലുകളും ഷൈനിനോടൊപ്പം പിടിയിലായിട്ടുണ്ട്. പത്തു ലക്ഷത്തോളം വില വരുന്ന പത്തു ഗ്രാം കൊക്കയ്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം സുരക്ഷാ ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി കിംഗ്സ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിസാമിന്റെ കടവന്ത്രയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
സഹസംവിധായികയായ ബ്ലെസി, മോഡലുകളായ ടിന്‍സി, രേഷ്മ, ദുബായിലെ ട്രാവല്‍മാര്‍ട്ട് ഉടമ സ്‌നേഹ എന്നിവരാണ് പിടിയിലായ മറ്റുളളവര്‍.ഇവർക്ക് എവിടെ നിന്നാണ് ലഹരിമരുന്ന് ലഭിച്ചത് എന്ന് വ്യക്തമല്ല.
നേരത്തെ കൊച്ചിയിൽ നടക്കുന്ന നിശാപർട്ടികളിൽ മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധനകൾ കർശനമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല