നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ നൈജീരിയൻ ബാലനാണ് എബോള ബാധയുള്ളതായി സംശയിക്കുന്നത്. മാതാപിതാക്കൾക്കൊപ്പം ഇന്ന് പുലർച്ചെയാണ് ബാലൻ നൈജീരിയയിൽ നിന്ന് കേരളത്തിലെത്തിയത്.
എമിറേറ്റ്സ് വിമാനത്തിൽ എത്തിയ ഒമ്പത് വയസുകാരനായ ബാലൻ ആദ്യ വൈദ്യ പരിശോധനയിൽ എബോള ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയായിരുന്നു.
തുടർന്ന് കുട്ടിയെ കൂടുതൽ പരിശോധനകൾക്കായി ഏറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ബാലന്റെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്. പലപ്പോഴും എബോള ബാധിച്ച് രണ്ട് ആഴ്ചക്കു ശേഷമാകും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. കടുത്ത പനിയും ശാരീരിക വേദനയുമാണ് പ്രാരംഭ ലക്ഷണം. തുടക്കത്തിൽ ചികിൽ തേടാൻ കഴിഞ്ഞാൽ രക്ഷപ്പെടുമെന്ന് ഡോക്ടർമാർ പറയുന്നു.
ആഫ്രിക്കൻ രാജ്യങ്ങളിൽ ഏറ്റവും അവസാനത്തെ കണക്കു പ്രകാരം എണ്ണായിരത്തോളം പേർ എബോള ബാധിച്ചു മരിച്ചിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിച്ചു മടങ്ങുന്ന എല്ലാ യാത്രക്കാരേയും വിമാനത്താവളത്തിൽ പ്രത്യേക വൈദ്യ സംഘം പരിശോധിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല