ദുബയ്: കൊച്ചി ഐപിഎല്‍ ടീം വീണ്ടും വാര്‍ത്തകളിലേക്ക്. കൊച്ചി ടസ്‌ക്കേഴ്‌സ് ടീമിന്റെ ഓഹരികള്‍ വില്‍ക്കാന്‍ തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിയ്ക്കുന്നത്.
ടീമിന്റെ 31.4 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിട്ടുള്ള ആങ്കര്‍ എര്‍ത്ത് ഗ്രൂപ്പാണ് ഓഹരികള്‍ വില്‍ക്കാന്‍ പദ്ധതിയിടുന്നതായി ദുബയിലെ ഒരു പത്രമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്.
ടീം നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിലുള്ള സാമ്പത്തിക നഷ്ടവും സ്വന്തമായി സ്റ്റേഡിയം ഇല്ലാത്തതും കൊച്ചി കോര്‍പ്പറേഷനുമായുള്ള അഭിപ്രായവ്യത്യാസവും തീരുമാനത്തിന് കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആങ്കര്‍ എര്‍ത്ത് ഗ്രൂപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആദ്യ 4-5 വര്‍ഷങ്ങൡ ഐപിഎല്‍ ടീമുകള്‍ക്ക് ലാഭമുണ്ടാകാനുള്ള സാധ്യത കുറവാണ്. ഇതാണ് ഓഹരികള്‍ വില്‍ക്കാന്‍ ആങ്കര്‍ എര്‍ത്തിനെ പ്രേരിപ്പിയ്ക്കുന്നതെന്നും സൂചനകളുണ്ട്.
കൊച്ചി ടീമില്‍ ഏറ്റവും കൂടുതല്‍ ഓഹരി പങ്കാളിത്തം ആങ്കര്‍ എര്‍ത്ത് ഗ്രൂപ്പിനാണ്. 30.6 ശതമാനം ഓഹരിപങ്കാളിത്തമുള്ള പരീനി ഡെവലപ്പേഴ്‌സാണ് രണ്ടാമത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല