ഐപിഎല്‍ കൊച്ചി ടീമില്‍ കളിയ്ക്കാന്‍ ഒരു മലയാളി താരം കൂടി കരാര്‍ ഒപ്പിട്ടു. കേരള രഞ്ജി താരവും ഇടംകൈയ്യന്‍ സ്പിന്നറും ബാറ്റ്‌സ്മാനുമായ പി പ്രശാന്താണ് കൊച്ചി ടീമായ ഇന്‍ഡി കമാന്‍ഡോസുമായി കരാറിലെത്തിയത്.
ടീമിലെത്തുന്ന മൂന്നാമത്തെ മലയാളി താരമാണ് പ്രശാന്ത്. 30 ലക്ഷം രൂപയ്ക്ക് രണ്ടു വര്‍ഷത്തേയ്ക്കാണ് കരാര്‍. ദക്ഷിണ റയില്‍വേയുടെ ക്യാപ്റ്റന്‍ കൂടിയായ പ്രശാന്ത്, 2006 ല്‍ ഗോവയ്‌ക്കെതിരെയാണ് ഫസ്റ്റ് ക്ലാസ് മല്‍സരത്തില്‍ അരങ്ങേറ്റം കുറിച്ചത്. 17 കളികളില്‍ നിന്ന് 27 റണ്‍സ് ശരാശരിയില്‍ 464 റണ്‍സ് നേടിയിട്ടുണ്ട്. 17 വിക്കറ്റും വീഴ്ത്തി.
തിരുവനന്തപുരം സ്വദേശിയാണ് പ്രശാന്ത്. ശ്രീശാന്തിനു പുറമേ കേരള രഞ്ജി ടീം ക്യാപ്റ്റന്‍ റൈഫി വിന്‍സന്റ് ഗോമസും കൊച്ചി ടീമുമായി കരാര്‍ ഒപ്പിട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല