ഐപിഎല്ലിന്റെ നാലാം പതിപ്പിലൂടെ അരങ്ങേറ്റത്തിനൊരുങ്ങുന്ന കൊച്ചി ഐപിഎല്‍ ടീമില്‍ പ്രതിഭാ സമ്പന്നരുടെ നിര. പരിചയ സമ്പന്നതയും യുവരക്തവും കൃത്യമായ അനുപാതത്തില്‍ ഒന്നിയ്ക്കുന്ന രീതിയിലാണ് ടീം രൂപീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്.
ലോകോത്തര ബോളര്‍മാര്‍മാരും ഓള്‍റൗണ്ടര്‍മാരും ഉണ്ടെങ്കിലും ഒരു സൂപ്പര്‍ ബാറ്റ്‌സ്മാന്‍ ഇല്ലാത്തത് കൊച്ചിയ്ക്ക് വെല്ലുവിളിയാവുമെന്നും വിലയിരുത്തലുണ്ട്. ട്വന്റി20 പോലുള്ള മത്സരങ്ങളില്‍ ഓപ്പണിങില്‍ ഗംഭീറോ സേവാങോ പോലുള്ള ഒരു വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വേണമെന്ന കാര്യത്തില്‍ സംശയമില്ല. ഒറ്റ ഓവറില്‍ തന്നെ കളി തിരിയ്ക്കാന്‍ സാധിയ്ക്കുന്ന ബാറ്റ്സ്മാരുടെ അഭാവം കൊച്ചിയ്ക്ക് വെല്ലുവിളിയാവുമെന്ന് ടീം ആരാധകരും കളി പ്രേമികളും ഭയക്കുന്നു.
രണ്ടാം ദിനത്തില്‍ നടന്ന ലേലത്തില്‍ ആറ് താരങ്ങളെയാണ് കൊച്ചി സ്വന്തമാക്കിയത്. വിനയ്കുമാര്‍(2.13 കോടി) ഒവെയസ് ഷാ (92 ലക്ഷം) കൊച്ചി, ടിസാര പെരേര (36 ലക്ഷം), ക്‌ളിങ്ങര്‍ 33.3 ലക്ഷം സ്റ്റീഫന്‍ ഒക്കി (9 ലക്ഷം), ജോണ്‍ ഹേസ്റ്റിങ്‌സ് (9 ലക്ഷം) എന്നിവരാണ് രണ്ടാം ദിനത്തില്‍ ടീമിനൊപ്പം ചേര്‍ന്നിരിയ്ക്കുന്നത്.
കൊച്ചി ടീം ഘടന ഇങ്ങനെ
1 മഹേല ജയവര്‍ധന-ബാറ്റ്‌സ്മാന്‍(ക്യാപ്റ്റന്‍സിയ്ക്ക് സാധ്യത)
2 വിവിഎസ് ലക്ഷ്മണ്‍-ബാറ്റ്‌സ്മാന്‍
3 ശ്രീശാന്ത്- ഫാസ്റ്റ് ബോളര്‍
4 ആര്‍പി സിങ്-ഫാസ്റ്റ് ബോളര്‍
5 ബ്രണ്ടന്‍ മക്കല്ലം-ബാറ്റ്സ്മാന്‍ വിക്കറ്റ് കീപ്പര്‍
6 സ്റ്റീവന്‍ സ്മിത്ത്-സ്പിന്നര്‍
7 മുത്തയ്യ മുരളീധരന്‍-സ്പിന്നര്‍
8 രമേഷ് പവാര്‍-സ്പിന്നര്‍
9 ഹെഡ്ജ്-ബാറ്റ്‌സ്മാന്‍
10 രവീന്ദ്ര ജഡേജ-സ്പിന്നര്‍
11 പാര്‍ത്ഥീവ് പട്ടേല്‍-വിക്കറ്റ് കീപ്പര്‍
12 ഒവെയസ് ഷാ-ബാറ്റ്‌സ്മാന്‍
13 വിനയ് കുമാര്‍-മീഡിയം ഫാസ്റ്റ് ബോളര്‍
14 ജോണ്‍ ഹേസ്റ്റിങ്‌സ്-ഓള്‍ റൗണ്ടര്‍
15 മൈക്കല്‍ ക്ലിങ്ങര്‍-ബാറ്റ്‌സ്മാന്‍
16 സ്റ്റീഫന്‍ ഓക്കീഫ്-ഓള്‍ റൗണ്ടര്‍
17 ടിസാര പെരേര-ഓള്‍ റൗണ്ടര്‍
ജെഫ് ലോസന്‍-കൊച്ചി ടീം കോച്ച്
ചിത്രങ്ങള്‍ – മുകളില്‍ വിവരിച്ച ക്രമത്തില്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല