ഇന്ത്യയിലെ മഹാനഗരങ്ങളിലൊന്നായ കൊല്‍ക്കത്തയില്‍ ഇനി ടാഗോര്‍ സംഗീതം കേട്ടാന്‍ വണ്ടി നിര്‍ത്തിയിടേണ്ടിവരും. കൊല്‍ക്കത്ത നഗരത്തിലെ ട്രാഫിക് സിഗ്നലുകളില്‍ പച്ച ലൈറ്റിനായി കാത്തു നില്‍ക്കുന്ന യാത്രക്കാര്‍ക്ക് കേള്‍ക്കാനായി ഇനിമുതല്‍ ടാഗോര്‍ സംഗീതം ഉപയോഗിക്കാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. നഗരത്തിലെ പ്രധാന ട്രാഫിക് സിഗ്നലുകളില്‍ ചുവന്ന ലൈറ്റ് തെളിയുമ്പോള്‍ ടാഗോര്‍ ഗാനങ്ങള്‍ കേള്‍ക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
നഗരത്തിലെ പ്രധാന നിരത്തുകളിലെ ട്രാഫിക് സിഗ്നലുകളില്‍ സ്ഥാപിച്ചിട്ടുള്ള ലൗഡ് സ്‌പീക്കര്‍ വഴിയാണ് ടാഗോര്‍ ഗീതങ്ങള്‍ യാത്രക്കാരുടെ കാതുകളിലെത്തുക. പരീക്ഷണാടിസ്ഥാനത്തില്‍ നിയമസഭാ മന്ദിരം സ്ഥിതി ചെയ്യുന്ന റൈറ്റേഴ്‌സ് ബില്‍ഡിംഗിന് പുറത്തുള്ള രണ്ടു ട്രാഫിക് സിഗ്നലുകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് ലഭിച്ച മികച്ച പ്രതികരണമാണ് നഗരത്തിലെ മറ്റ് ട്രാഫിക് സിഗ്നലുകളിലും ഇത്തരമൊരു സംവിധാനം പരീക്ഷിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. താമസിയാതെ കൊല്‍ക്കത്തയിലെ പ്രധാനപ്പെട്ട എല്ലാ ട്രാഫിക് സിഗ്നലുകളിലും ടാഗോര്‍ സംഗീതം ഉപയോഗിക്കുമെന്നാണ് കരുതപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല