ലണ്ടന്‍: കോടതിയില്‍ ഹാജരാകാതിരിക്കാന്‍ ശ്രീന്‍ അസുഖം അഭിനയിക്കുകയാണെന്ന് കൊല്ലപ്പെട്ട ഭാര്യ ആനിയുടെ പിതാവ് ആരോപിച്ചു.
ആനിയുടെ പിതാവ് വിനോദ് ഹിന്ദൂചയാണ് ശ്രീനിനെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വാടകക്കൊലയാളികളെ ഉപയോഗിച്ച് ശ്രീന്‍ ആനിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികളിലൊരാള്‍ മൊഴി നല്‍കിയിരുന്നു.
നിലവില്‍ ഇംഗ്ലണ്ടില്‍ താമസിക്കുന്ന ശ്രീനെ വിചാരണയ്ക്കായി ദക്ഷിണാഫ്രിക്കയില്‍ കൊണ്ടുവരണമെന്ന ആവശ്യവും പിതാവ് ഉന്നയിച്ചു.
അതിനിടെ ശ്രീനെ ബ്രിസ്റ്റലിലെ റസ്‌റ്റോറന്റില്‍ കണ്ടുവെന്ന വാര്‍ത്ത അദ്ദേഹത്തിന്റെ വക്താവ് മാക്‌സ് ക്ലിഫോര്‍ഡ് നിരാകരിച്ചു. അസുഖം കാരണം ശ്രീന്‍ പുറത്തിറങ്ങിയിട്ടില്ലെന്നും പോലീസ് സ്‌റ്റേഷനില്‍ പോകാന്‍ വേണ്ടി മാത്രമാണ് അദ്ദേഹം പുറത്തിറങ്ങിയതെന്നും മാക്‌സ് വ്യക്തമാക്കി.
ശ്രീനിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പട്ടിട്ടില്ലെന്നും ഇനിയും ഒരുമാസം ചികിത്സ വേണ്ടിവരുമെന്നുമാണ് മാക്‌സ് പറയുന്നത്. അതിനിടെ കേസില്‍ വാദം കേള്‍ക്കുന്നത് മാര്‍ച്ച് 23 വരെ കോടതി മാറ്റിവെച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല