1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2016

കെഎസ് ജോണ്‍സണ്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വീക്ഷണം ചീഫ് എഡിറ്ററുമായ ശ്രീ. എ.സി. ജോസിന്റെ നിര്യാണത്തില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യു.കെ ദേശീയ കമ്മറ്റി അനുശോചിച്ചു. കെ.എസ്.യുവിന്റെ സ്ഥാപക നേതാവ്, പ്രസിഡന്റ്, രാജ്യത്തെ പ്രായം കുറഞ്ഞ മേയര്‍, നിയമസഭാ സ്പീക്കര്‍, എം.പി എന്നീ നിലകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും രാജ്യത്തിനും ഒട്ടേറെ സംഭാവനകള്‍ നല്‍കിയ മഹത് വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് സംയുക്ത അനുശോചനക്കുറിപ്പില്‍ ഒ.ഐ.സി.സി യു.കെ ദേശീയ നേതാക്കള്‍ അറിയിച്ചു.

ഒ.ഐ.സി.സി യു.കെ ദേശീയ പ്രസിഡന്റ് ജെയ്‌സണ്‍ ജോര്‍ജ് ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്റ്യന്‍, മാമ്മന്‍ ഫിലിപ്പ്, തോമസ് പുളിക്കല്‍, പോള്‍സണ്‍ തോട്ടപ്പള്ളി, ഡോ. രാധാകൃഷ്ണ പിള്ളൈ, ജോണ്‍സണ്‍ കെ.എസ്, ബിനു കുര്യാക്കോസ്, അനു ജോസഫ്, അഡ്വ. ജെയ്?സണ്‍ ഇരിങ്ങാലക്കുട, അഡ്വ. റെന്‍സണ്‍ സഖറിയാസ് തുടിയംപ്ലാക്കല്‍, സോബന്‍ ജോര്‍ജ്, കുമാര്‍ സുരേന്ദ്രന്‍, അഡ്വ. ജിജോ സെബാസ്റ്റ്യന്‍, റെഞ്ചി വര്‍ക്കി, ഡോ. സിബി വേകത്താനം, കെ.എസ് ചെറിയാന്‍ എന്നിവര്‍ അനുശോചിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.