കോണ്‍ഗ്രസ് പാര്‍ട്ടി സംഘടിപ്പിച്ച പൊതുയോഗത്തില്‍ ഐറ്റം ഗേള്‍സിന്റെ മാദകനൃത്തം. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ്് റീത്ത ബഹുഗുണ ജോഷി പങ്കെടുത്ത യോഗത്തിലായിരുന്നു ഐറ്റം ഗേള്‍സിന്റെ തകര്‍പ്പന്‍ നൃത്തം ഉള്‍പ്പെടുത്തിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രകീര്‍ത്തിക്കുന്ന ഗാനങ്ങള്‍ക്കനുസരിച്ചായിരുന്നു ചുവടുവയ്പ്.
ലക്‌നൊവില്‍ നിന്നും 500 കിലോമീറ്റര്‍ അകലെയുള്ള ഭനേര ഗ്രാമത്തില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എയായ ചൗധരി ഗജയ് സിങ്ങാണു പരിപാടി സംഘടിപ്പിച്ചത്.
യോഗത്തില്‍ നര്‍ത്തകരുണ്ടായിരുന്നുവെന്നു പ്രാദേശിക നേതാവ് ശശി വാലിയ സമ്മതിച്ചു. എന്നാല്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കളൊന്നും ആ സമയത്ത് അവിടെയുണ്ടായിരുന്നില്ല. റീത്ത ജോഷി എത്തും മുന്‍പോ ശേഷമോ ആയിരുന്നു നൃത്തമെന്നും നര്‍ത്തകികളെ യോഗത്തില്‍ പങ്കെടുപ്പിച്ചതിനെക്കുറിച്ചു വിശദമായി അന്വേഷിക്കുമെന്ന് വാലിയ അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല