ബ്യൂനസ് ഐറിസ്: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ മുന്‍ ചാംപ്യന്‍മാരായ ഉറുഗ്വേയെ പെറു സമനിലയില്‍ തളച്ചു. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിലാണ് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിസമനില പാലിച്ചത്. അത്യന്തം വാശിയേറിയ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ഇരുടീമുകളും ഗോള്‍ വല ചലിപ്പിച്ചത്.
14 വട്ടം കോപ്പ അമേരിക്ക ചാംപ്യന്‍മാരായ ഉറുഗ്വയെ ഞെട്ടിച്ച് കളിയുടെ 24- ാം മിനിറ്റില്‍ പെറുവാണ് ആദ്യം ഗോള്‍ നേടിയത്. പരിക്ക് കാരണം മുന്‍ നിര താരങ്ങളെ പുറത്തിരുത്തി കളിയാരംഭിച്ച പെറുവിനായി ജോസെ പൗലോ ഗുരേറോവിന്റെ വകയായിരുന്നു ആദ്യഗോള്‍. ഗോള്‍ വഴങ്ങിയതോടെ കൂടുതല്‍ ഉണര്‍ന്ന് കളിച്ച ഉറുഗ്വേ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഗോള്‍ മടക്കി. സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിന്റെ വകയായിരുന്നു ഉറുഗ്വേയുടെ സമനില ഗോള്‍.
രണ്ടാം പകുതിയില്‍ ലീഡ് നേടാന്‍ നിരവധിയവസരങ്ങള്‍ ലഭിച്ചെങ്കിലും ഇരുടീമുകളും കളഞ്ഞ് കൂളിക്കുകയായിരുന്നു. 76 ാം മിനിറ്റില്‍ ഉറുഗ്വായുടെ സ്റ്റാര്‍ സാട്രൈക്കര്‍ ഡിയാഗൊ ഫോര്‍ലാന്റെ കനത്തഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ഫൈനല്‍ വിസിലിന് തൊട്ടുമുന്‍പെ കിട്ടിയ നല്ലൊരവസരം പെറുവിനായി ഗോള്‍ നേടിയ ഗുരേറയും പാഴാക്കി. ഗുരേറയുടെ ഹെഡ്ഡര്‍ ഗോള്‍ പോസ്റ്റിനു ചാരി പുറത്തേക്ക് പോവുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല