ലാപ്ലാറ്റ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ഗ്രൂപ്പ് എ മത്സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ കെളംബിയ കോസ്റ്ററിക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. കൊളംബിയക്ക് വേണ്ടി 45 ാം മിനിറ്റില്‍ അഡ്രിയാന്‍ റാമോസാണ് വിജയഗോള്‍ നേടിയത്. ഇതോടെ മൂന്ന് പോയന്റുമായി ഗ്രൂപ്പ് എയില്‍ കൊളംബിയ ഒന്നാമതെത്തി. ഒരു പോയിന്റ് വീതമുള്ള അര്‍ജന്റീനയും ബൊളീവയുമാണ് രണ്ടാം സ്ഥാനത്ത്.
മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമണ ഫുട്‌ബോളാണ് കൊളംബിയ കാഴച്ചവെച്ചത്. പലപ്പോഴും ഗോളിന് അരികില്‍ വരെ എത്തുകയും ചെയ്തു. അപ്പോഴെല്ലാം ബാറിന് കീഴില്‍ തകര്‍പ്പന്‍ സേവുകളുമായി നിറഞ്ഞുനിന്ന കോസ്റ്റാറിക്കന്‍ ഗോളിയാണ് ടീമിന്റെ രക്ഷകനായത്. പരുക്കന്‍ അടവുകളേറെകണ്ട മത്സരത്തിന്റെ 28 ാം മിനിറ്റില്‍ കോസ്റ്ററിക്കയുടെ ലണ്ടന്‍ ബെര്‍നസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോയതും കോസ്റ്റാറിക്കയ്ക്ക് തിരിച്ചടിയായി. എന്നാലീ ആനുകൂല്യം മുതലെടുക്കാന്‍ കൊളംബിയക്കായില്ല.
ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിയിരിക്കേയാണ് റാമോസ് വിജയഗോള്‍ നേടിയത്. മധ്യനിരയില്‍ നിന്നും ലഭിച്ച ബോള്‍ ഗോളിയെ കബളിപ്പിച്ച് വലയില്‍ നിക്ഷേപിക്കുകയായിരുന്നു.
ആതിഥേയരായ അര്‍ജന്റീനയുനായി ബുധനാഴ്ചയാണ് കെളംബിയയുടെ അടുത്ത മത്സരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല