സാന്റാ ഫേ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ഗ്രൂപ്പ് എയിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ബൊളീവിയെ എതിരില്ലാത്ത രണ്ടു ഗോളിന് കോസ്റ്ററിക്ക തോല്‍പ്പിച്ചു. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് കോസ്റ്റാറിക്ക ഇരുഗോളുകളും നേടിയത്. ഇതോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ കോസ്റ്റാറിക്ക ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി. അടുത്ത മത്സരത്തില്‍ അര്‍ജന്റീനയുമായി സമനില പാലിച്ചാല്‍ കോസ്റ്റാറിക്കക്ക് ക്വാര്‍ട്ടറിലെത്താം
ആദ്യപകുതിയില്‍ നിരവധി ഗോളവസരങ്ങള്‍ തുറന്ന് കിട്ടിയെങ്കിലും ഒന്നു പോലും മുതലാക്കാന്‍ ബൊളീവിയക്ക് കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ മത്സരത്തിന്റെ 60 ാം മിനിറ്റില്‍ ജോസെ മാര്‍ട്ടിന്‍സാണ് കോസ്റ്റാറിക്കക്കായി ആദ്യഗോള്‍ നേടിയത്. തുടര്‍ന്ന് 71 ാം മിനിറ്റില്‍ പന്ത് കൈകൊണ്ട് പിടിച്ചതിന് ബൊളീവിയന്‍ താരം റൊണാള്‍ഡ് റിവേറോയെ റഫറി ചുവപ്പ് കാര്‍ഡ് കാട്ടി പുറത്താക്കി. ലീഡ് വര്‍ധിപ്പിക്കാന്‍ കിട്ടിയ സുവര്‍ണ്ണാവസരം കോസ്റ്റാറിക്ക തുലയ്ക്കുന്നതാണ് പിന്നീട് കണ്ടത്. അനുകൂലമായി കിട്ടിയ പോനാല്‍റ്റി ചാന്‍സ് കോസ്റ്റാറിക്കക്ക് മുതലാക്കാനായില്ല. ഗുവേരയുടെ ഷോട്ട് തകര്‍പ്പന്‍ സേവോടെ ബൊളീവിയന്‍ ഗോള്‍ കീപ്പര്‍ തടഞ്ഞു. എന്നാല്‍ നിരാശരാവാതെ ആക്രമണം തുടന്‍ന്ന കോസ്റ്ററിക്ക 79 ാം മിനിറ്റില്‍ ജോള്‍ കാമ്പലിലൂടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
ജയത്തോടെ ഗ്രൂപ്പ് എയില്‍ കോസ്റ്ററിക്ക രണ്ടാം സ്ഥാനത്തെത്തി. നാല് പോയിന്റുള്ള കൊളംബിയയാണ് ഗ്രൂപ്പില്‍ ഒന്നാമത്. കളിച്ച രണ്ടു മത്സരങ്ങളും സമനില വഴങ്ങിയ അര്‍ജന്റീന മൂന്നാമതാണ്. ഒരു പോയിന്റുള്ള ബൊളീവിയ ഏറ്റവും പിന്നിലാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാവര്‍ക്കും ഓരോ മത്സരം കൂടിയാണ് ശേഷിക്കുന്നത്. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല